പുനലൂര്‍/അബഹ(സൗദി അറേബ്യ): സൗദിഅറേബ്യയില്‍ മലയാളി നേഴ്സ് ആത്മഹത്യ ചെയ്തു. കരവാളൂര്‍ കുണ്ടുമണ്‍ ലിജിഭവനില്‍ ശീമോന് അംബ്രോസിന്റെ മകള്‍ ലിജി സിബി(31)യെ ആണ് സൗദിഅറേബ്യയിലെ അബഹയില്‍ വ്യാഴാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നട്ടെല്ലിനും ശ്വാസകോശത്തിനും രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
സൗദിയില്‍ ആരോഗ്യമന്ത്രാലയത്തിലെ നേഴ്സ് ആണ്. കൊട്ടാരക്കര ചക്കുവള്ളിസ്വദേശി സിബിയാണ് ഭര്‍ത്താവ്. സൗദിയില്‍ ഉദ്യോഗസ്ഥനാണ്. ഏകമകള്‍ മൂന്നു വയസ്സുള്ള ഇമാന നാട്ടിലാണ്. പുനലൂര്‍ വിളക്കു വെട്ടത്തു നിന്ന് കരവാളൂരില്‍ സ്ഥിരതാമസമാക്കിയതാണീ കുടുംബം.
ലിജി രണ്ടുമാസം മുമ്പ് നാട്ടിലെത്തിയപ്പോഴും ചികിത്സയിലായിരുന്നു. അവധി കഴിഞ്ഞ് സൗദിയിലെത്തി ആശുപത്രിയില്‍ ചികിത്സതുടരവേ കോറോണ രോഗികള്‍ക്കായി ആശുപത്രി ക്രമീകരിക്കുന്നതിന്റെ ഭാഗമായി മറ്റുരോഗികളെ ഒഴിപ്പിച്ച കുട്ടത്തില്‍ ലിജിയേയും ഡിസ്ചാര്‍ജ് ചെയ്ത് താമസ സ്ഥലത്തേക്ക് അയച്ചു. തുടര്‍ന്നാണ് സംഭവം.
കടുത്ത രോഗപീഡകളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലിസി ശീമോനാണ് അമ്മ. ഏക സഹോദരി സിജി ലിജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: