ബെംഗളൂരു: കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവര ശേഖരണത്തിനെത്തിയ ആശാപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. മുസ്തഫ ബിന്‍ മുഹമ്മദ് സാദിഖ് (25), സുഹേല്‍ ബാഷാ ബിന്ബാഷ (30), അന്‍വര്‍ ജബ്ബാര്‍ (35), സര്‍ഫരാജ് ജബ്ബാര്‍ (38), സജിര്‍ ഷരീഫ് ബിന്‍ ഇക്ബാല്‍ (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സാദിഖിന്റെ നേതൃത്വത്തിലായിരുന്നു കയ്യേറ്റമെന്ന് ബെംഗളൂരു ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ശരണപ്പ പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തടസ്സപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ബെംഗളൂരു ബൈട്ടരായനപുര സരൈപാളയ സാദിഖ്യൂ ലേ ഔട്ടിലായിരുന്നു സംഭവം. ആശാ പ്രവര്‍ത്തകര്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
സാദിഖിന്റെ വീട്ടിലെത്തിയ ആശാപ്രവര്‍ത്തക കൃഷ്ണവേണി വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ സാദിഖ് എന്‍ആര്‍സിക്കു വേണ്ടിയുള്ള സര്വെയാണെന്ന് പറഞ്ഞ് തടസ്സപ്പെടുത്തുകയും പ്രദേശത്തെ മറ്റുള്ളവരെ വിളിച്ചു കൂട്ടുകയുമായിരുന്നു.
കൃഷ്ണവേണിയുടെ ബാഗും മൊബൈല്‍ ഫോണും ബലമായി പിടിച്ചു വാങ്ങുകയും പ്രദേശത്തു നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ കീറി കളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സമീപത്തെ പള്ളിയിലെ ഉച്ചഭാഷണിയിലൂടെ വിവരശേഖരണവുമായി സഹകരിക്കരുതെന്ന് അറിയിച്ചതിനു പിന്നാലെയാണ് കയ്യേറ്റം നടന്നതെന്ന് കൃഷ്ണവേണി പറഞ്ഞു. കൃഷ്ണവേണിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ നല്കുമെന്നു അവരുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: