കുട്ടികളും കോവിഡും
കോവിഡ് -19 എന്നത്വപുതിയ വൈറസ്‌രോഗം ആയതിനാല്‍, ഇത് കുട്ടികളെയും ഗര്‍ഭിണികളെയും ഏതൊക്കെ വിധത്തിലാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചു ഇപ്പോള്‍ നമുക്ക് കൂടുതല്‍ അറിയില്ല.ഏതു പ്രായത്തിലുള്ള വ്യക്തികളെയും വൈറസ് ബാധിക്കാം. എന്നാല്‍, ഇതുവരെകുഞ്ഞുങ്ങളില്‍ റിപ്പോര്‍ട്ട ്‌ചെയ്യപ്പെട്ടിരിക്കുന്ന കേസുകള്‍ താരതമ്യേന കുറവാണ്.
കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍
വൈദ്യസഹായം തേടുക. ചില പ്രദേശങ്ങളില്‍ ഈ സമയത്ത് ഫ്‌ളൂ സാധാരണയാണ്. അതിനാല്‍, കോവിഡ്19 ന്റെ ലക്ഷണങ്ങളായ പനിയും ചുമയും ഫ്‌ളൂകാരണമുള്ളതാകാനും സാധ്യതയുണ്ട്. കുട്ടിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത തടയാന്‍ പൊതുസ്ഥലങ്ങളില്‍ വിടാതിരിക്കുന്നത് പോലുള്ളകാര്യങ്ങള്‍ ശ്രദ്ധിക്കണം.
പരിശീലിപ്പിക്കാം ആരോഗ്യശീലങ്ങള്‍
കുട്ടികള്‍ വീടുകളില്‍ സുരക്ഷിതരായിരിക്കട്ടെ. കൈകള്‍ ഇടക്കിടെ സോപ്പുംവെള്ളവും ഉപയോഗിച്ചുകഴുകുന്നതടക്കമുള്ള വ്യക്തിശുചിത്വശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തുവാല അല്ലെങ്കില്‍ ടിഷ്യുകൊണ്ട് മുഖംമറയ്‌ക്കുന്നതു പാലുള്ള ശുചിത്വശ്വസന ശീലങ്ങള്‍ പരിശീലിപ്പിക്കുക. പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കുന്നതിലൂടെ രോഗമുണ്ടാക്കുന്ന മറ്റുവൈറസുകളില്‍നിന്നും ബാക്റ്റീരിയകളില്‍ നിന്നും കുട്ടികള്‍ സുരക്ഷിതരായിരിക്കും
ആരോഗ്യകരമാവണം സംസാരം
കുട്ടികളോട് സംസാരിക്കുമ്പോള്‍, നിലവിലുള്ളസാഹചര്യത്തെക്കുറിച്ച്ശരിയായഅറിവുണ്ടായിരിക്കണം. തികച്ചും പോസിറ്റീവായി കൈകഴുകല്‍പോലുള്ള രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് ഊന്നല്‍കൊടുത്തു സംസാരിക്കുക. വാക്കുകള്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കണം.കൊറോണവൈറസിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കുമ്പോള്‍ ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങള്‍ചുവടെ:
ചെയ്യാവുന്നത് ,ചെയ്യാന്‍ പാടില്ലാത്തത്
കോവിഡ് -19 എന്ന പുതിയരോഗത്തെക്കുറിച്ചും കൊറോണവൈറസിനെക്കുറിച്ചും സംസാരിക്കാം.
വൈറസിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ പ്രദേശത്തെയും വംശങ്ങളെയും സംബന്ധിച്ച പരമാര്‍ശങ്ങള്‍ ഒഴിവാക്കുക.വൈറസിന് പ്രത്യേക ജനവിഭാഗങ്ങളെയോ സമൂഹങ്ങളെയോ വംശങ്ങളെയോ മാത്രമായി ബാധിക്കാന്‍ സാധിക്കില്ല എന്നോര്‍ക്കുക.
‘കോവിഡ് -19 ബാധിതര്‍, ചികിത്സയിലുള്ളവര്‍, ചികിത്സയിലൂടെരോഗം ഭേദമായവര്‍, ഈ രോഗംമൂലം മരിച്ചവര്‍ – ഇവരെക്കുറിച്ചൊക്കെ സംസാരിക്കാം. രോഗബാധിതരെ ‘കോവിഡ് -19 കേസുകള്‍”എന്നോ’ഇരകള്‍”എന്നോ വിശേഷിപ്പിക്കാതിരിക്കുക.
ആളുകള്‍ക്ക് രോഗം ബാധിക്കുന്നതിനെക്കുറിച്ച് പറയാം.
രോഗം അല്ലെങ്കില്‍വൈറസ്’പകര്‍ത്തുക/പരത്തുക’, മറ്റുള്ളവര്‍ക്ക്’അണുബാധയുണ്ടാക്കുക’എന്നിങ്ങനെ ആളുകള്‍ മനപ്പൂര്‍വം രോഗ ംവ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ധ്വനിയും പരോക്ഷമായ കുറ്റപ്പെടുത്തലും വരുന്നവാക്കുകള്‍ ഒഴിവാക്കുക.
ശാസ്ത്രീയ വിവരങ്ങളുടെയും ഏറ്റവും പുതിയ ഔദ്യോഗിക അറിയിപ്പുകളുടെയും അടിസ്ഥാനത്തില്‍ കോവിഡ് -19 ന്റെ അപകട സാധ്യതകളെക്കുറിച്ച് വസ്തുതാപരമായി സംസാരിക്കാം.സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങള്‍ആവര്‍ത്തിക്കുകയോ പങ്കുവയ്‌ക്കുകയോ ചെയ്യരുത്. പകര്‍ച്ചവ്യാധി, ലോകാവസാനം പോലുള്ള വാക്കുകളുപയോഗിച്ച് പൊലിപ്പിച്ച് കുട്ടികളെ പേടിപ്പിക്കരുത്
മാനസിക പിന്തുണ
സ്‌കൂളുകള്‍ അടയ്‌ക്കുകയും പല മാതാപിതാക്കളും തൊഴില്‍രഹിതരായി വീട്ടിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുണ്ടാകാവുന്ന ഉത്കണ്ഠ പരിഹരിക്കപ്പെടേണ്ടതുണ്ട്. പുരുഷന്മാര്‍ ജോലിക്കു പോകാതെ വീട്ടിലിരിക്കുന്ന സാഹചര്യങ്ങളില്‍ ചിലവീടുകളില്‍ ലിംഗാധിഷ്ഠിത അക്രമങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇത്തരം അക്രമങ്ങള്‍ കുട്ടികള്‍ കണ്ടാല്‍ അവരില്‍ അത് ഉണ്ടാക്കിയേക്കാവുന്ന ആഘാതം വളരെവലുതാണ്. വീട്ടിനുള്ളില്‍ ശാന്തവുംസമാധാന പൂര്‍ണ്ണവുമായ അന്തരീക്ഷം നിലനിര്‍ത്തുക എന്നത്കുട്ടികളുടെ മാനസികാരോഗ്യം സംബന്ധിച്ച ്‌സുപ്രധാനമാണ്. വീട്ടിലിരിക്കുമ്പോഴും ആരോഗ്യപരവും സുരക്ഷിതവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളും കുടുംബാംഗങ്ങളും മുഴുകണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ളതടക്കം ആവശ്യമായ ഫോണ്‍ കൗണ്‍സിലിംഗ ്‌സേവനങ്ങള്‍ സുഗമമാക്കണം.
ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും
ഈ സ്രോതസുകള്‍വഴിലഭിക്കുന്ന വിവരങ്ങള്‍ പലപ്പോഴും പരസ്പരവിരുദ്ധവും ചിന്താക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ കുട്ടികളെ സ്വാധീനിക്കാം.കൃത്യമായ വസ്തുതകളും കണക്കുകളും ഏറ്റവും പുതിയ വിവരങ്ങളുമറിയാന്‍ അങ്ങേയറ്റം വിശ്വസ്തമായസ്രോതസുകളെ മാത്രം ആശ്രയിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ആരോഗ്യകുടുംബക്ഷേമവകുപ്പ്, ലോകാരോഗ്യസംഘടന, യുനിസെഫ് എന്നിവയുടെ വെബ്‌സൈറ്റുകള്‍ ഇതിനുദാഹരണമാണ്.
പ്രത്യേകസഹായം ആവശ്യമുള്ളവര്‍
ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍ എന്നിങ്ങനെ പ്രത്യേകസഹായം ആവശ്യമായവര്‍ക്ക് സഹായമെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.ദയയും സഹവര്‍ത്തിത്വവും പ്രധാനമാണെന്ന് ഈ അവസരത്തില്‍ കുട്ടിള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. ചെറിയ മുന്‍കരുതലുകളിലൂടെ നമ്മെയും നാം സ്‌നേഹിക്കുന്നവരെയും സമൂഹത്തില്‍ പിന്തുണ ആവശ്യമുള്ളവരെയും ഈരോഗത്തില്‍ നിന്നും നമുക്ക് സുരക്ഷിതരാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: