Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കോവിഡിനെ കീഴ്‌പ്പെടുത്തിയ അനുഭവങ്ങള്‍ പങ്കുവച്ച് ജോസഫും ഓമനയും…

താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയില്‍ ഐസലേഷന്‍ വാര്‍ഡിനായി സജ്ജീകരിച്ചിരുന്ന മുറിയില്‍ ഞങ്ങളെ എത്തിച്ചു. ആ മുറിയില്‍ ഉണ്ടായിരുന്ന ബാക്കി എല്ലാവരെയും പെട്ടെന്ന് മാറ്റി. മറ്റുള്ളവര്‍ ഞങ്ങളെ അകറ്റി നിര്‍ത്തുമോയെന്നായി മനസില്‍. അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Apr 3, 2020, 05:18 pm IST
in Article

പത്തനംതിട്ട: കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ ആദ്യമായി സ്ഥിരീകരിച്ചത് റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ദമ്പതികളായ ഓമന ജോസഫിനും പി.എ. ജോസഫ് പട്ടയിലിനുമാണ്. ഇപ്പോള്‍ അവര്‍ കോവിഡിനെ പടിക്കുപുറത്താക്കി വീട്ടില്‍ വിശ്രമത്തിലാണ്. 60 കാരിയായ ഓമനയും 65കാരനായ ജോസഫും തങ്ങളുടെ കൊറോണ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു…

കോവിഡ് 19 സ്ഥിരീകരിച്ചപ്പോഴുണ്ടായ  മാനസികാവസ്ഥ എന്തായിരുന്നു…?

ജോസഫ്: കോവിഡ് 19 നെക്കുറിച്ച് പത്രത്തിലും ടിവി വാര്‍ത്തകളിലും കണ്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29ന് അനിയനും ഭാര്യയും മകനും ഇറ്റലിയില്‍നിന്ന് എത്തുമ്പോള്‍ അവരെ കെട്ടിപ്പിടിക്കാന്‍ നില്‍ക്കരുതെന്ന് കൊറോണ ഭയമുണ്ടായിരുന്ന ഭാര്യ ഓമന പറഞ്ഞിരുന്നു. ഇറ്റലിയില്‍ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നല്ലോ അവരുടെ വരവ്. നാലുവര്‍ഷത്തിനുശേഷം അനിയനെയും കുടുംബത്തെയും കണ്ട സന്തോഷത്തില്‍ ഓമന പറഞ്ഞത് കാര്യമാക്കാതെ അവരെ കെട്ടിപ്പിടിച്ചു.

റാന്നിയില്‍ എല്‍ഐസി കെട്ടിടത്തിന്റെ വാച്ച്മാന്‍ ആയി ജോലി ചെയ്യുകയായിരുന്നു ഞാന്‍. പതിവുപോലെ ജോലിക്കുപോയി ഒരുദിവസം സന്ധ്യയ്‌ക്ക് 7.30ന് തിരിച്ചുവരുമ്പോള്‍ ഭയങ്കരമായ ചുമയും കഫക്കെട്ടും അനുഭവപ്പെട്ടു. മെഡിക്കല്‍ ഷോപ്പിലെത്തി മരുന്നുവാങ്ങി ഒരുവിധം വീട്ടിലെത്തി. രാത്രി നല്ല വിറയലും ഉണ്ടായിരുന്നു. 

കുറച്ചുകഴിഞ്ഞ് ഓമനയ്‌ക്കും പനിയായി.  പിറ്റേദിവസം മാര്‍ച്ച് 5ന് രാവിലെ എട്ടിന് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തി. ഡോക്ടര്‍ ആനന്ദ് വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. കോവിഡ് 19 ലക്ഷണങ്ങള്‍ ആണെന്ന് മനസിലാക്കിയ ഉടന്‍ ഡോക്ടര്‍ എഴുന്നേറ്റു. പിന്നെയെല്ലാം വേഗത്തിലായിരുന്നു. താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയില്‍ ഐസലേഷന്‍ വാര്‍ഡിനായി സജ്ജീകരിച്ചിരുന്ന മുറിയില്‍ ഞങ്ങളെ എത്തിച്ചു. ആ മുറിയില്‍ ഉണ്ടായിരുന്ന ബാക്കി എല്ലാവരെയും പെട്ടെന്ന് മാറ്റി. മറ്റുള്ളവര്‍ ഞങ്ങളെ അകറ്റി നിര്‍ത്തുമോയെന്നായി മനസില്‍. അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല.

ആശുപത്രിയിലെ ഐസൊലേഷന്‍  ജീവിതം എങ്ങനെ…?

ജോസഫ്: ഐസൊലേഷന്‍ മുറിയില്‍ വലിയ സൗകര്യം ഉണ്ടായിരുന്നു. മൂന്ന് ബെഡുകള്‍ അടങ്ങിയ മുറി. രാവിലെയും വൈകിട്ടും പ്രത്യേകവേഷം ധരിച്ച (പി.പി.ഇ കിറ്റ്) രണ്ടുപേര്‍ മുറിയും ടോയ്‌ലറ്റും വൃത്തിയാക്കും. പുതിയ ഡ്രസും തരും.

ഡോ. നസ്ലിമും ഡോ. ശരത്തും അടങ്ങുന്ന കുറച്ചുപേരാണ് എന്നെയും ഭാര്യയെയും ചികിത്സിച്ചത്. ആദ്യംമുതലേ ശരീരവേദന അനുഭവപ്പെട്ടിരുന്നു. രോഗം സ്ഥിരീകരിച്ച അന്നുമുതല്‍ 15 ദിവസത്തോളം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. വായില്‍ കയ്‌പ് അനുഭവപ്പെട്ടു. ഭക്ഷണം ഇഷ്ടംപോലെ ലഭിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും കഴിക്കാന്‍ തോന്നിയില്ല. ഓറഞ്ചും ഏത്തപ്പഴവും കഴിച്ചാണ് രണ്ടുമൂന്നുദിവസം തള്ളിനീക്കിയത്. പരവേശം എടുക്കുമ്പോള്‍ മാത്രം കുറച്ചു ചായകുടിക്കും. ഈ രോഗമാണെന്ന് സൂചനകിട്ടിയ വെപ്രാളത്തിനിടയില്‍ കണ്ണാടി ഒടിഞ്ഞു പോയിരുന്നു. ആശുപത്രി അധികൃതര്‍ പകരം കണ്ണാടി വാങ്ങി തരുകയും ആവശ്യമായ സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി ഉണ്ട്.  

ഓമന: എല്ലാ ദിവസവും മുറിയില്‍ എത്തുന്ന ഡോക്ടര്‍മാര്‍ മുഖംമൂടിവച്ചതിനാല്‍ ആരുടെയും മുഖം കണ്ടിരുന്നില്ല. ആശുപത്രി വിടും മുന്‍പ്, പരിചരിച്ച എല്ലാവരെയും കാണുന്നതിനായി ആഗ്രഹിച്ചിരുന്നു. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.  

ജോസഫ്: അപ്പച്ചന് 93 വയസായി. പെട്ടെന്ന് ദേഷ്യം വരും. വീട്ടിലെ രീതികളൊന്നും ആശുപത്രിയില്‍ പറ്റില്ലല്ലോ. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളുണ്ട് ഇരുവര്‍ക്കും. മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ രണ്ട് പേര്‍ക്കുമുള്ളതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആവാത്തത്. വേറെ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് അറിഞ്ഞത്.

Tags: covidCoronacoronavirusക്വാറന്‍റൈന്‍ഐസൊലേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.