തിരുവനന്തപുരം: കൊറോണ പ്രതിരോധകാലത്ത് രാജ്യത്തെ ഒരുമിച്ച് നിര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കണമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. ഏപ്രില്‍ അഞ്ചിന് രാത്രി ചെറുദീപം തെളിയിച്ച് കൊറോണയെന്ന ഭീഷണിയുടെ ഇരുട്ട് നമ്മള് മായ്ക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
ലോക്ക്ഡൗണില്‍ ഓരോ വീട്ടിലും ഒറ്റപ്പെട്ട് കഴിയുമ്പോള്‍ വെളിച്ചത്തിലൂടെ നമ്മള് എല്ലാവരും ഒരുമിച്ചാണെന്ന സന്ദേശമാണ് അദേഹം മുന്നോട്ട് വെക്കുന്നത്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കൊറോണക്കെതിരേ പോരാടുന്നുവെന്ന് ഇതിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
ലോക്ക് ഡൗണിനോട് ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചെന്ന് പ്രധാനമന്ത്രി രാവിലെ രാജ്യത്തെ ജനങ്ങളോട് പറഞ്ഞിരുന്നു. പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നു എന്നും ഇത് സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സാമൂഹ്യ ശക്തി പ്രകടമാകുന്നു. ഒറ്റക്ക് എങ്ങനെ രോഗത്തെ നേരിടുമെന്ന് പലരും വിചാരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒറ്റക്കല്ല, 130 കോടി ജനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവര്ക്കും നന്ദി. പോരാട്ടം തുടരണമെന്നും മോദി പറഞ്ഞു.
കൊറോണ ഭീതിയുടെ ഇരുട്ട് നീക്കണം. ഇതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് വീടുകളിലെ ലൈറ്റ് ഓഫ് ചെയ്ത് 9 മിനിറ്റ് ടോര്‍ച്ച്, മെഴുകുതിരി, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കണം. ഈ ദീപത്തിന്റെ പ്രകാശം 130 കോടി ജനങ്ങളുടെ ശക്തി പ്രകടമാക്കണം. ഇതിനായി ഒരുമിച്ച് ആരും പുറത്ത് ഇറങ്ങരുത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: