ഗാസിയബാദ്: ദല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് തബ് ലീഗ് കഴിഞ്ഞെത്തി കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കര്‍ശന താക്കീതുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മര്‍ക്കസ് ഒഴിപ്പിച്ച് നിരീക്ഷണത്തിലാക്കിയിരിക്കുന്നവര് നഗ്നരായി നടന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരോട് അശ്ലീലച്ചുവയില്‍ സംസാരിക്കുകയും അവര്‍ക്കു നേരേ തുപ്പുകയും ചെയ്യുന്നെന്ന് ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രി അധികൃതര്‍ സിഎംഒ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണു കര്‍ശന താക്കീതുമായി യോഗി രംഗത്തെത്തിയത്.
ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്കു നേരേ ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടായാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. തുണിയില്ലാതെ നടക്കുകയോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരേ തുപ്പുകയോ ചെയ്താല്‍ പോലീസ് സഹായം തേടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തബ്ലീഗ് കഴിഞ്ഞ് നിരീക്ഷണത്തില്‍ എത്തിയവരെ പരിചരിക്കാന്‍ വനിത ആരോഗ്യപ്രവര്‍ത്തകര്‍, വനിത പോലീസ് എന്നിവര്‍ പോകേണ്ടതില്ലെന്നും യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്‍ഡോറില്‍ താട്ട്പാറ്റി ഭകല് പ്രദേശത്ത് കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിച്ചാല്‍ അക്രമികളുടെ സ്ഥാനം അഴിക്കുള്ളില്‍ ആയിരിക്കുമെന്നും യോഗി.
തബ് ലീഗ് കഴിഞ്ഞെത്തി നിരീക്ഷണത്തിലുള്ളവരും രോഗം ബാധിച്ചവരും മറ്റ് രോഗികള്‍ക്കും ശല്യമായതോടെയാണു ഗാസിയാബാദ് എംഎംജി ജില്ലാ ആശുപത്രി അധികൃതര്‍ സിഎംഒ പോലീസില്‍ പരാതി നല്‍കിയത്. മര്‍ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലുള്ളവരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയതു മുതല്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് രോഗികള്‍ക്കും ഇവര്‍ മനപ്പൂര്‍വ്വം ബുദ്ധിമുട്ടുകളുണ്ടാക്കുകയാണ്.
മൊബൈല്‍ ഫോണുകളില്‍ അശ്ലീല ഗാനങ്ങള്‍വെച്ച് ഇവര്‍ മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും, നഴ്സുമാരോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ ശുചീകരണ പ്രവര്‍ത്തകരോട് സിഗരറ്റ് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. അതേസമയം നിരീക്ഷണത്തില്‍ കഴിയുന്ന ചിലര്‍ ഡോക്ടറുടെ മുഖത്ത് കാറി തുപ്പുകയും, വീട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ടതായി പരാതിയുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചിലര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. അതിനിടെ തബ്ലീഗില് പങ്കെടുത്തവര്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ദല്‍ഹി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: