ആലപ്പുഴ: കൊറോണ പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ സംഭാവന നല്‍കാത്തതില്‍ സിനിമ പ്രവര്‍ത്തകരെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്. ആലപ്പുഴയില്‍ വാര്‍ത്താചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമക്കാരുടെ കൈയില്‍ ഇഷ്ടം പോലെ പൈസ ഇല്ലേ, എന്താ അവര്‍ പൈസ തരാത്തേ, ആരും പത്തു പൈസ കൊടുത്തതായി ഞാന്‍ കേട്ടില്ല. എന്തിനാ അവരുടെ കോടിക്കണക്കിന് രൂപ, എന്താ അവരുടെ വരുമാനം, എന്താ തരാത്തേ. അവര്‍ക്കു വേണ്ടി മാധ്യമങ്ങള്‍ എത്ര പേജാണ് മാറ്റിവയ്ക്കുന്നത്.
അവര്‍ പാട്ടു പാടുന്നു, അതു ചെയ്യുന്നു, ഇതു ചെയ്യുന്നു, അവര്‍ എന്തു ചെയ്താല്‍ ഞങ്ങള്‍ക്ക് എന്താ. അവരും സാധാരണ മനുഷ്യര്‍ തന്നെയാ. ഒരു മന്ത്രി ചെയ്യുന്ന ജോലി മന്ത്രി ചെയ്യുന്നു, അവര്‍ അഭിനയിക്കുന്നു, മന്ത്രിയായില്ലെങ്കില്‍ ഞങ്ങളും പോയി അഭിനയിച്ചേനെ, എന്താ പ്രശ്നം. അവര്‍ക്കു കുറച്ചു പൈസ കൊടുക്കാം, അവരുടെ കൈയില്ലെല്ലാം പൈസയുണ്ട്. ഞാന്‍ എല്ലാ സിനിമയും കാണുന്ന ആളാ, അവരെല്ലാം ഇഷ്ടമാണ്,പരിചയമാണ്, അവര്‍ കുറേക്കൂടി സഹായിക്കണം. ഫിലിം ഇന്‍ഡസ്ട്രി വരുമാനത്തില്‍ അടിസ്ഥാനത്തില്‍ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: