ന്യൂയോര്‍ക്ക്: ചൈനയില്‍ നിര്‍മിച്ച് ഫ്രാന്‍സിലേക്ക് അയയ്ക്കാന്‍ തയാറാക്കിയ ഒരു വിമാനം നിറയെയുള്ള മാസ്കുകള്‍ റെഡിക്യാഷിനു വാങ്ങി അമേരിക്ക. മാസ്ക് അടക്കമുള്ള മെഡിക്കല്‍ സാമഗ്രികള്‍ക്ക് കനത്ത ക്ഷാമമുണ്ടായതോടെയാണ് ഫ്രാന്‍സ് ചൈനയെ സമീപിച്ചത്.
കൊറോണ വൈറസിനെ ചെറുക്കാനുള്ള സാമഗ്രികളുടെ കുറവില്‍ ബുദ്ധിമുട്ടുകയായിരുന്നു അമേരിക്കയും. മാസ്ക്കുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് അവരും ഉദ്ദേശിച്ചത്. ഫ്രഞ്ച് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ചൈന ഫ്രാന്‍സിന് വേണ്ടി മാസ്ക്കുകള്‍ നിര്‍മിച്ചു തുടങ്ങിയത്. എന്നാല്‍ അടിയന്ത സാഹചര്യത്തില്‍ രൊക്കം പണം നല്‍കാമെന്നു പറഞ്ഞ് അമേരിക്ക ആ മാസ്ക്കുകള്‍ വാങ്ങി. 60 മില്യണ്‍ മാസ്ക്കുകളാണ് ചൈന നിര്‍മിച്ചത്. ഫ്രാന്‍സിലേക്കു പറക്കാന്‍ റെഡിയായി നിന്ന വിമാനം ലാന്‍ഡ് ചെയ്തത് അമേരിക്കയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: