തൃശൂര്‍ : പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി പെന്ഷന് നല്കാന് നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. 55 വയസ്സിന് മുകളിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് കൊറോണക്കാലം ,ഇത് മനസ്സിലാക്കിയതുകൊണ്ടാണ് കേന്ദ്ര ഗവന്മേന്റ് 55 വയസ്സിന് മുകളിലുള്ളവര്‍ ഒരു കാരണവശാലം പുറത്തിറങ്ങാന്‍ പാടില്ലന്ന് പ്രത്യേകം പ്രഖ്യാപിച്ചതും.
എല്ലാ നിര്‍ദ്ദേശങ്ങളേയും കാറ്റില്‍ പറത്തി കൊണ്ടാണ് പെന്ഷന് കൊടുക്കാന്‍ വേണ്ടി റിട്ടയര്‍ ചെയ്തവരെ ട്രഷറിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കാതെ കൂട്ടമായി നില്ക്കുന്ന അവസ്ഥ പല ട്രഷറികളുടെ മുന്നിലും പ്രകടമാണ്. ജന്‍ ധന് ആക്കൗണ്ട് വഴി പ്രധാനമന്ത്രി കിസാന്‍ സമ്മാന ഫണ്ടും സബ്സിഡികളും വിതരണം ചെയ്യുന്ന പോലെ പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി പെന്ഷന് കൊടുക്കാന്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: