ന്യൂദല്‍ഹി: കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനെ പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് നിസാമുദ്ദീന്‍ തബ്ലീഗ് ജമായത്ത് മേധാവി മൗലാനാ സാദ്. ലോക്ഡൗണും നിയന്ത്രണങ്ങളും ലംഘിക്കണമെന്ന് ആഹ്വാനം ചെയ്ത മൗലവിയാണ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. എല്ലാവരും സര്‍ക്കാരുമായി സഹകരിക്കണം. വീടുകളില്‍ ക്വാറന്റൈന് ചെയ്യണം. ക്വാറന്റൈന് ഇസ്ലാമിനോ ശരിയത്തിനോ വിരുദ്ധമല്ല, മൗലവി പറയുന്നു.
കൊറോണ വ്യാപിച്ചത് തബ്ലീഗ് സമ്മേളനത്തില്‍ നിന്നാണെന്ന് വെളിവായ ശേഷവും മര്‍ക്കസ് ആസ്ഥാനത്ത് തുടര്‍ന്ന രണ്ടായിരത്തിലേറെ പേരെ ഒഴിപ്പിക്കുന്നതിനെ എതിര്‍ത്തയാളാണ് മൗലവി. ഇയാള്‍ അടക്കം ഏഴ് പേര്‍ക്ക് എതിരെ ദല്‍ഹി പോലീസ് കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: