വാഷിങ്ടണ്‍: കൊറോണ വൈറസ് ഭീകരമായി പടരുന്ന അമേരിക്കയില്‍ വൈറസ് ബാധ സ്ഥിരീകിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധന. രണ്ട് ലക്ഷത്തിലധികം വൈറസ് ബാധിതരുള്ള അമേരിക്കയില്‍ നാല്‍പ്പത് ശതമാനവും അമ്പത് വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ ഇരുപത് ശതമാനം രോഗികളും 20-40 വയസിന് ഇടയിലുള്ളവര്‍. ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കൊറോണ എത്തിയതോടെ പ്രായമായവര്‍ക്ക് പുറമെ ചെറുപ്പക്കാരും വന്‍തോതില്‍ വൈറസ് ബാധിതരാകുന്നെന്നാണ് അമേരിക്കന്‍ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിലാണ് കൂടുതല്‍ കുട്ടികളും കൊറോണ ബാധിച്ച് മരിച്ചത്. മറ്റ് രാജ്യങ്ങളിലും ചെറുപ്പക്കാര്‍ക്ക് വൈറസ് ബാധിച്ചെങ്കിലും ഗുരുതരാവസ്ഥയിലേക്ക് എത്തിയിരുന്നില്ല. ചൈനയില്‍ നിന്ന് വരുന്ന പുതിയ കണക്കുകളിലും പ്രായമായവര്‍ക്കൊപ്പം ചെറുപ്പക്കാര്‍ക്കും വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തെളിഞ്ഞിരുന്നു. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതാണ് ചൈനയില്‍ മരണ നിരക്ക് കുറയാന്‍ കാരണം. അമേരിക്കയിലെ കുട്ടികളില്‍ പത്തില്‍ രണ്ട് ശതമാനം പേരും അമിത വണ്ണമുള്ളവരാണെന്നും ഇവര്‍ക്ക് പ്രതിരോധ ശേഷി കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പല രാജ്യങ്ങളിലും ആരോഗ്യ പരിപാലനത്തിന് വ്യത്യസ്തമായ രീതികളാണുള്ളതെന്നും മരണ നിരക്ക് ചില സ്ഥലങ്ങളില്‍ കൂടുകയും കുറയുകയും ചെയ്യുന്നതിന്റെ കാരണം ഇതാണെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമേരിക്കയില്‍ 1.5 ശതമാനം, ഇറ്റലിയില്‍ 9, സൗത്ത് കൊറിയയില്‍ ഒന്ന്, ജര്‍മനിയില്‍ 0.5 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്. കൊറോണ ബാധിതരുടെ മരണനിരക്കില്‍ ആരോഗ്യനില വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: