കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് പരിധിയില്‍ മീന്‍ വില്‍പ്പന അംഗീകൃത മാര്‍ക്കറ്റുകളില്‍ മാത്രം. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മൊത്തക്കച്ചവടം വേണ്ടെന്നും വികേന്ദ്രീകരിച്ചുള്ള ചെറുകിടവില്‍പ്പന മാത്രം മതിയെന്നും തീരുമാനമായി. നഗരത്തിലെ മറ്റ് 15 മാര്‍ക്കറ്റുകളിലും വികേന്ദ്രീകൃത രീതിയില്‍ തന്നെയായിരിക്കും മീന്‍ വില്പനയെന്നും തീരുമാനിച്ചു. ഇന്നലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പന നടത്തിയിരുന്നില്ല. എന്നാല്‍ കച്ചവടക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴ് മുതല്‍ പത്ത് വരെ പരീക്ഷണാടിസ്ഥാനത്തില്‍ കച്ചവടം നടത്താന്‍ അനുവദി ക്കുകയായിരുന്നു. രണ്ട് ലോറികള്‍ വന്നാല്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍ ഏഴു ലോറികളാണ് എത്തിയത്. ആളുകള്‍ കൂടുകയും ലോക്ക് ഡൗണ്‍ ലംഘനമുണ്ടാവുകയും ചെയ്തതോടെ കോര്പറേഷന് ആരോഗ്യവിഭാഗവും പോലീസും ഇടപെടുകയായിരുന്നു. മാര്‍ക്കറ്റില്‍ കൊറോണ മുന്‍കരുതലുകള്‍ ലംഘിച്ചതിന് 50 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
രാവിലെ ഏഴ് മുതല്‍ 10 വരെയുള്ള സമയത്ത് രണ്ട് ലോറികള്‍ മാത്രം സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വന്നാല്‍ മതിയെന്ന് മേയര്‍ പറഞ്ഞു. ലോഡിറക്കി പോയിക്കഴിഞ്ഞാല്‍ ചെറുകിട വില്പന തുടങ്ങാം. അഞ്ച് മീറ്റര്‍ അകലത്തില്‍ ഇരുന്ന് മാത്രമേ കച്ചവടം പാടുളളൂ. ലോറികളുടെ വിശദാംശങ്ങള്‍ കോര്‍പറേഷനില്‍ അറിയിക്കണം. മൊത്തവിലയേക്കാള്‍ 20 ശതമാനം വരെ അധിക തുകയ്ക്കേ ചെറുകിട വില്‍പ്പന പാടുള്ളൂവെന്നും യോഗത്തില്‍ തീരുമാനമായി. കോര്പറേഷന് പരിധിയിലെ മറ്റ് 15 മാര്‍ക്കറ്റുകളിലും ഈ രീതിയില്‍ തന്നെയായിരിക്കും കച്ചവടം. അവിടങ്ങളില്‍ ഒരു ലോറി മാത്രമേ രാവിലെ ചെല്ലാവൂ. ഓള് കേരള ഫിഷ് മര്‍ച്ചന്റ്സ് ആന്റ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന് കീഴിലുള്ള 15 ലോറികളിലാണ് മീനെത്തിക്കുക. മാര്‍ക്കറ്റുകളിലെ ക്രമീകരണ ചുമതല അതത് സര്‍ക്കിളുകളിലെ എച്ച്ഐമാര്ക്കാ യിരിക്കും.
നല്ലളം, കല്ലായി, പന്നിയങ്കര, അരക്കിണര്‍, എലത്തൂര്‍, പു തിയങ്ങാടി, വെള്ളയില്‍, കോവൂര്‍, വെ സ്റ്റ്ഹില് , മീഞ്ചന്ത, മാങ്കാവ്, പുതിയങ്ങാടി, ഇടിയങ്ങര, സെന്‍ട്രല്‍ മാര്‍ക്കറ്റ്, കരിക്കാംകുളം, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് മത്സ്യവില്‍പ്പന ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: