ന്യൂദല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും വീടുകളില്‍ കഴിയുന്ന സമയത്ത് പുന:സംപ്രേഷണം ആരംഭിച്ച രാമായണം സീരിയിലിന് വന്‍ സ്വീകാര്യത. മാര്‍ച്ച് 28 മുതല്‍ സംപ്രേഷണം ആരംഭിച്ചതു മുതല്‍ സീരിയലിനു ലഭിക്കുന്നത് വന്‍ റേറ്റിങ്. ഒരാഴ്ചത്തെ ബാര്‍ക്ക് റേറ്റിങ് പുറത്തുവന്നതോടെ 2015നു ശേഷം ഏറ്റവും അധികം റേറ്റിങ് ഉള്ള വിനോദപരിപാടിയായി ദൂരദര്‍ശനിലെ രാമായണം മാറി.
പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ബാര്‍ക്ക് റേറ്റിങ് പ്രകാരം 2015നു ശേഷം ഡിഡി നാഷണല്‍ സംപ്രേഷണം ചെയ്ത രാമയണം ഏറ്റവും വലിയ റേറ്റിങ് നേടിയത് ആവേശമുയര്ത്തുന്നതെന്നായിരുന്നു ശശി ശേഖരുടെ ട്വീറ്റ്. രാമായണത്തിനു പുറമേ ശക്തിമാന്, ശ്രീമാന്‍ ശ്രീമതി, ചാണക്യം, ദേഖ് ഭായി ദേഖ്, ബുനിയാദ്, സര്‍ക്കസ് എന്നിവ ഡിഡി നാഷണല്‍ പുന: സംപ്രേഷണം ചെയ്യുമ്പോള്‍ മഹാഭാരതം, ആലിഫ് ലൈല, ഉപനിഷത് ഗംഗ എന്നിവ ഡിഡി ഭാരതിയും പുന: സംപ്രേഷണം ചെയ്യുന്നുണ്ട്. രാമായണവും മഹാഭാരതവും സംപ്രേഷണം ആരംഭിച്ചതോടെ ഓര്‍മകള്‍ പങ്കുവച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയിയല്‍ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: