ന്യൂദല്‍ഹി : കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ പുറത്തിറക്കി. രാജ്യത്ത് തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പടരുന്നതായി സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച് സംശയങ്ങള്‍ക്കും മറ്റും ഈ വെബ് പോര്‍ട്ടലിനെ ജനങ്ങള്‍ക്ക് സമീപിക്കാം. അതേസമയം സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് വ്യാജ വാര്‍ത്തകള്‍ തടയാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതിലൂടെ കൈകാര്യം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ കത്തിലുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിനു പുറമേ ദുരന്ത നിവാരണ നിയമപ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അജയ് ഭല്ല ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകളുടെ ഔദ്യോഗിക വിശദീകരണത്തിനും പ്രചാരണങ്ങളുടെ വസ്തുത പരിശോധിക്കുന്നതിനും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പോര്‍ട്ടല്‍ ആരംഭിച്ചു. സ്ഥീകരിക്കരിക്കേണ്ട വിവരം ുശയളമരരേവലരസ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലേക്ക് അറിയിച്ചാല്‍ ഔദ്യോഗിക വിശദീകരണം ലഭിക്കും. എല്ലാ ദിവസവും കോവിഡ് സംബന്ധിച്ച് ബുള്ളറ്റിനും പിഐബി ഇറക്കും. പിഐബിയുടെ വെബ്സൈറ്റില്‍ ഇതിന്റെ ലിങ്ക് ലഭിക്കും.
രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി ഇന്നു വിഡിയോ കോണ്‍ഫറന്‍സ് നടത്തും. കോവിഡ് പ്രതിരോധ നടപടികളാണു ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ 27നു 15 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: