ന്യൂദല്‍ഹി : ലോക് ഡൗണിനോട് രാജ്യം നല്ലപ്രതികരണമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുന്നു. ഇത് സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സാമൂഹ്യ ശക്തി പ്രകടമാകുന്നു. ഒറ്റക്ക് എങ്ങനെ രോഗത്തെ നേരിടുമെന്ന് പലരും വിചാരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒറ്റക്കല്ല 130 കോടി ജനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവര്ക്കും നന്ദി. പോരാട്ടം തുടരണം. മോദി പറഞ്ഞു.
അതേസമയം അഞ്ചിന് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് സ്വന്തം വീടുകളില്‍ അല്ലെങ്കില്‍ ബാല്കണിയില് നിന്നും വൈദ്യുത ദീപങ്ങള്‍ അണച്ച് മൊബൈല്‍, ടോര്‍ച്ച് എന്നിവ തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ ഉയര്‍ത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. അതിനായി 9 മിനിറ്റോളം വെളിച്ചം തെളിക്കണം. വീടുകളിലെ ലൈറ്റ് അണച്ച് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കുക. ഈ സമയത്ത് ആരും ഒന്നിച്ച് പുറത്തിറങ്ങി ചെയ്യരുത്. വീട്ടിലെ ബാല്‍ക്കണിയിലോ വാതിലിലോ നില്ക്കുക. സാമൂഹിക അകലം പാലിക്കുക.
നമ്മള് തെളിയിക്കുന്ന ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും. ജനങ്ങള്‍ക്ക് ആത്മ വിശ്വാസം പകരുന്നതാണ് ഇത്. കോവിഡിനെതിരെ പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: