Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമന്റെ വഴിയെ-2 പ്രയാഗ

മതപരമായും രാഷ്‌ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുള്ള നഗരങ്ങളില്‍ ഒന്നായ അലഹബാദ് പല പ്രകാരത്തില്‍ പ്രശസ്തമാണ്. പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്നതിന് പുറമെ ആധുനിക ഇന്ത്യയുടെ വിധി എഴുതുന്നതില്‍ അലഹബാദിന്റെ സ്ഥാനം വലുതാണ്. പ്രയാഗ് എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തെ പറ്റി രാമായണത്തില്‍ മാത്രമല്ല മഹാഭാരതത്തിലും വേദങ്ങളിലും പരാമര്‍ശമുണ്ട്

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 3, 2020, 09:06 am IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

തേരില്‍ തപോവനം ലക്ഷ്യമാക്കി യാത്ര തുടങ്ങിയ ശ്രീരാമന്‍ പ്രഭാതമായപ്പോഴേക്കും കോസലരാജ്യ സീമകടന്ന് വേദശ്രുതി, ഗോമതി, സ്യന്ദിക എന്നീ നദികള്‍ പിന്നിട്ട് ഗംഗാതീരത്തുള്ള ശൃംഗിവേര പുരത്തില്‍ എത്തിച്ചേര്‍ന്നു.  ഗുഹന്‍ എന്ന നിഷാദരാജാവായിരുന്നു അവിടുത്തെ അധിപതി.  രാമന്റെ ആഗമന വൃത്താന്തം അറിഞ്ഞ ഗുഹന്‍ മന്ത്രിമാരോടൊപ്പം രാമദര്‍ശനത്തിനു ചെന്നു.

  ശ്രീരാമന്റെ താപസവേഷം കണ്ട് ഗുഹന്‍ ദുഃഖിതനായി.  രാമനോട് പറഞ്ഞു.’ ഇവിടെ അയോദ്ധ്യപോലെ അങ്ങയുടേതു തന്നെയാണ്. അങ്ങു വന്നല്ലോ സന്തോഷമായി ഞാന്‍ അങ്ങേക്ക് എന്താണ് ചെയ്തു തരേണ്ടത്’. വിവിധ ഭക്ഷണപാനീയങ്ങള്‍ അവിടെ കൊണ്ടുവന്നു നിരത്തി. 

ഗുഹന്‍ ശ്രീരാമനോട് പറഞ്ഞു. ‘അങ്ങ് ഞങ്ങളുടെ തമ്പുരാനാണ്. അങ്ങേക്ക് ഇവിടെ വാഴാം. എല്ലാം സുലഭം സമൃദ്ധം. യാത്രയ്‌ക്ക് കുതിരകള്‍ രഥം എല്ലാം ഉണ്ട്’. ഇതുകേട്ട് രാമന്‍ പറഞ്ഞു. ‘ഞാന്‍ കുശപ്പുല്ലും വല്‍ക്കലവും മൃഗത്തോലുമാണ് ധരിക്കുക. പഴങ്ങളും കിഴങ്ങുകളുമാണ് ആഹാരം. ഞാന്‍ അച്ഛന്റെ ആജ്ഞ അനുസരിക്കുന്ന വനസഞ്ചാരിയായ താപസനാണെന്ന് ധരിച്ചാലും’. ഗുഹന് മറുത്തൊന്നും പറയാനില്ലായിരുന്നു.

 ഗുഹന്റെ ആതിഥ്യത്തില്‍ കുതിരകള്‍ക്കുള്ള തീറ്റി മാത്രമേ രാമന്‍ അംഗീകരിച്ചുള്ളു. വെള്ളം മാത്രം കഴിച്ച് ഗംഗാതീരത്തിലുറങ്ങി. ഗുഹനും സുമന്ത്രരും ലക്ഷമണനും രാമകഥകളും പറഞ്ഞ് ഉറക്കമിളച്ച് സീതാരാമന്മാരെ കാത്തുരക്ഷിച്ചു.

 നേരം വെളുത്തു. ഗംഗ കടക്കാന്‍ തോണി തയ്യാറാക്കുന്നതിനായി രാമന്‍ ഗുഹനെ വിളിച്ചേര്‍പ്പാടു ചെയ്തു. തോണിയെത്തി സാധനങ്ങളെല്ലാം കയറ്റി  വഞ്ചിയില്‍ കയറാന്‍ തയ്യാറെടുക്കുമ്പോള്‍ സുമന്ത്രര്‍ രാമനെ സമീപിച്ചുകൊണ്ട് ചോദിച്ചു. ഞാനിനി എന്താണ് ചെയ്യേണ്ടത്? എനിക്കെന്താണ് കല്പന? രാമന്‍ സുമന്ത്രരുടെ വലതുകരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു. ‘രഥയാത്ര ഇവിടെ അവസാനിക്കുന്നു. അങ്ങ് തിരിച്ച് അയോദ്ധ്യയില്‍ ചെന്ന് അച്ഛന്റെ അടുത്തുണ്ടാകണം. അച്ഛനേയും ഭരതനേയും സേവിക്കണം’..രാമവചനങ്ങള്‍ കേട്ട സുമന്ത്രര്‍ മനസ്സോടെ അല്ലെങ്കിലും അയോദ്ധ്യയിലേക്ക് തിരിച്ചുപോയി.

 ഗുഹനോട് ആവശ്യപ്പെട്ടു വരുത്തിയ വടവൃക്ഷക്കറകൊണ്ട്  മുടി ജടയാക്കി. വഞ്ചിയില്‍ കയറി സീത വനവാസം നിര്‍വിഘ്‌നം സമാപിക്കുന്നതിന്. ഗംഗാദേവിക്ക് സ്തുതിയും നന്ദിയും സമര്‍പ്പിച്ചു. ഗംഗകടന്ന് മറുകരയെത്തിയപ്പോള്‍ വനത്തിലേക്കുള്ള യാത്ര ആരംഭിച്ചു. തങ്ങളെ പിരിയാതെ കൂടെ യാത്രതുടര്‍ന്നിരുന്ന ഗുഹനോട് തിരിച്ച് ശൃംഗിവേരത്തിലേക്ക് പൊയ്‌ക്കൊള്ളാന്‍ രാമന്‍ നിര്‍ദ്ദേശിച്ചു. ഗുഹന്  രാമനെ പിരിയാന്‍ മനസ്സില്ലായിരുന്നു. രാമന്‍ ഗുഹനോടു പറഞ്ഞു. ‘നീ സ്‌നേഹമുള്ളവനാണ്. ജന്മംകൊണ്ട് മൂന്നു സഹോദരന്മാരാണ് എനിക്ക് ഇതുവരെ ഉണ്ടായിരുന്നത്. നീയുമായുള്ള ബന്ധംകൊണ്ട് ഇന്ന് മുതല്‍ ഞാന്‍ നാല് അനുജന്മാരുള്ളവനായിത്തീര്‍ന്നിരിക്കുന്നു. എന്റെ ഒരു അനുജനായ ഭരതന്‍ അയോദ്ധ്യയില്‍ രാജാവായി വാഴുന്നതുപോലെ ശൃംഗിവേരപുരാധിപത്യം വഹിച്ച് നിഷാദവര്‍ഗ്ഗത്തെ സംരക്ഷിച്ച് അവരില്‍ സന്തുഷ്ടിയും സമ്പത്തില്‍ സംപുഷ്ടിയും വളര്‍ത്തുക. എന്നോടുള്ള സ്‌നേഹത്തിന്റെ ലക്ഷ്യമായി നീ അനുഷ്ഠിക്കേണ്ട കടമ ഇതാണ്’. 

രാമവാക്യം നിരസിക്കാന്‍ കഴിയാത്തതുകൊണ്ട് പൂര്‍ണ്ണമനസ്സോടെ അല്ലെങ്കിലും ഗുഹന്‍ ശൃംഗിവേരപുരത്തേക്ക് തിരിച്ചുപോയി.

ശ്രീരാമന്റെ കാനന പ്രവേശത്തിന്റെ തുടക്കമായ  ശൃംഗിവേരപുരം  ഇന്നത്തെ അലഹബാദിലാണ്.  അലഹബാദ്  നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ശൃംഗരൂര്‍ എന്ന സ്ഥലത്ത് രാമനും സീതയും ഇരുന്നു എന്നു വിശ്വസിക്കുന്ന പുല്‍തകിടി ഇപ്പോഴും ഉണ്ട്.  അടുത്തായി വീരാസന്‍ എന്ന സ്ഥലം കാണാം. സീതയ്‌ക്കും രാമനും സംരക്ഷണം ഒരുക്കി ലക്ഷമണന്‍ വീരാസനത്തില്‍ ഇരുന്ന സ്ഥലം.  രാമായണത്തില്‍ പറയുന്ന സായന്ദിക നദിയും അലഹബാദിലാണ്. രാമന്‍ നദി മറികടിന്ന സ്ഥലം ദേവഘട്ട് എന്നാണറിയപ്പെടുന്നു.

മതപരമായും രാഷ്‌ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുള്ള  നഗരങ്ങളില്‍ ഒന്നായ അലഹബാദ് പല പ്രകാരത്തില്‍ പ്രശസ്തമാണ്.  പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്നതിന് പുറമെ ആധുനിക ഇന്ത്യയുടെ വിധി എഴുതുന്നതില്‍ അലഹബാദിന്റെ സ്ഥാനം  വലുതാണ്.  പ്രയാഗ് എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തെ പറ്റി  രാമായണത്തില്‍ മാത്രമല്ല മഹാഭാരതത്തിലും വേദങ്ങളിലും പരാമര്‍ശമുണ്ട്. ലോക സൃഷ്ടാവായ ബ്രഹ്മാവ് പ്രകൃഷ്ട യജ്ഞത്തിന് തിരഞ്ഞെടുത്ത സ്ഥലമാണ് അലഹബാദ് എന്നാണ് ഐതീഹ്യം. ഈ സ്ഥലത്തിന്റെ പുണ്യം മുന്‍കൂട്ടി കണ്ട അദ്ദേഹം ‘ഭതീര്‍ത്ഥ രാജ്’ അഥവ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്ന പേര് നല്‍കി്. ഗംഗ, യമുന, പുരാണങ്ങളില്‍ പറയുന്ന സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ സ്ഥലം. സംഗമസ്ഥാനത്ത് സരസ്വതി നദി ഭുമിക്കടിയിലേയ്‌ക്ക് അപ്രത്യക്ഷമായതായാണ് വിശ്വസിക്കുന്നത്. ത്രിവേണി സംഗമത്തില്‍ മുങ്ങി കുളിക്കുന്നതിലൂടെ പാപമുക്തി ലഭിക്കുമെന്നും പുനര്‍ജ്ജ•-ത്തില്‍ നിന്നും സ്വതന്ത്രനാവാന്‍ കഴിയുമെന്നുമാണ് വിശ്വാസം. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ കുഭമേള നടക്കുന്നത് ഇവിടെയാണ്.  ആറ് വര്‍ഷം കൂടുമ്പോഴും അര്‍ദ്ധ കുംഭമേളയും ഉണ്ട്. ജനുവരിയില്‍ ത്രിവേണി സംഗമത്തില്‍ മാഘ് മേളയും നടത്താറുണ്ട്. ഈ ദിനങ്ങളില്‍ പാപനാശത്തിനായി ഭക്തര്‍ കൊടും തണുപ്പിലും ത്രിവേണി സംഗമത്തില്‍ മുങ്ങി കുളിക്കും.  

രാജ്യത്തിന്റെ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ സംഭവ വികാസങ്ങളില്‍ അലഹബാദിന്റെ സ്ഥാനം ഓരോ കാലഘട്ടങ്ങളിലും വളരെ വലുതാണ്.മുകള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ 1575 ല്‍ നഗരത്തിന്റെ പേര് ഇലഹബാദ് എന്നാക്കി. പിന്നീട്  അലഹബാദ് എന്നായി മാറി. ജലപാതകളാല്‍ ശ്രദ്ധേയമായ ഉത്തരേന്ത്യന്‍ നഗരമെന്ന നിലയില്‍ അലഹബാദിന്റെ പ്രാധാന്യം അക്ബര്‍ മനസ്സിലാക്കുകയും ത്രിവേണി സംഗമ തീരത്ത് തുറമുഖം നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരകാലഘട്ടത്തിലും അലഹബാദിന്റെ പ്രധാന്യം ഉയര്‍ന്നു വന്നു. 1885 ല്‍ അലഹബാദിലാണ് ആദ്യ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടന്നത്. 1920 ല്‍ മഹാത്മാഗാന്ധി അഹിംസ സമരം തുടങ്ങുന്നതും ഇവിടെ നിന്നുമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറന്‍ പ്രവശ്യയുടെ തലസ്ഥാനമായിരുന്നു അലഹബാദ്.  

അലഹബാദ് വിനോദസഞ്ചാരത്തില്‍, മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതില്‍ സംശയമില്ല. അലഹബാദിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അലഹബാദിലുണ്ട്.ക്ഷേത്രങ്ങള്‍, കോട്ടകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ പട്ടാല്‍ പുരി ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം, ബഡെ ഹനുമാന്‍ജി ക്ഷേത്രം, ശിവ കോട്ടിമഹാദേവ ക്ഷേത്രം, അലോപി ദേവി ക്ഷേത്രം, കല്യാണി ദേവി ക്ഷേത്രം, മങ്കമേശ്വര്‍ക്ഷേത്രം, നാഗ് വാസുകി ക്ഷേത്രം ബെന്നിമാധവ് ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗംഗാ തീരത്തുള്ള ഹനുമാന്‍ ക്ഷേത്രം.  വിഗ്രഹത്തിന് 20 അടി ഉയരമുണ്ട്. മറ്റ് പ്രധാന ദേവ രുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഗംഗ നദി കരകവിഞ്ഞൊഴുകുമ്പോള്‍ ക്ഷേത്രം വെള്ളത്തില്‍ മുങ്ങാറുണ്ട്.

അക്ബര്‍ 1583 ല്‍ നിര്‍മ്മിച്ച അലഹബാദ് കോട്ട ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച കോട്ടയായാണ് കണക്കാക്കുന്നത്. ഗംഗ,യമുന നദികളുടെ സംഗമ സ്ഥലത്താണ് കോട്ട. രൂപകല്‍പനയിലും നിര്‍മാണത്തിലും ശില്‍പ ഭംഗിയിലും കോട്ട വേറിട്ടു നില്‍ക്കുന്നു. കോട്ടയുടെ ചുമതല ഇന്ത്യന്‍ സൈന്യത്തിനാണെങ്കിലും പ്രത്യേക അനുമതിയോടു കൂടി ആല്‍മരം സന്ദര്‍ശിക്കാന്‍ കഴിയും. കോട്ടയില്‍ 10.6 ആടി ഉയരമുള്ള കല്ലില്‍ തീര്‍ത്ത് അശോക സ്തംഭം ഉണ്ട്.

അലഹബാദ് റയില്‍വേ സ്റ്റേഷന് സമീപം  നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന പൂന്തോട്ടമാണ് ഖുസ്രോ ബാഗ്. മുഗള്‍ രാജാവായ  ജഹാംഗീറിന്റെ ആദ്യ ഭാര്യ ഷാ ബീഗം, മൂത്ത പുത്രന്‍ ഖുസ്രു മിര്‍സ, ,മകള്‍ സുല്‍ത്താന്‍ നിതാര്‍ ബീഗം എന്നിവരുടെശവകുടീരങ്ങള്‍ ഇവിടെയുണ്ട്. മുഗള്‍ കലയുടെയും നിര്‍മാണശൈലിയുടേയും ഉത്തമോദാഹരണങ്ങളാണ് ഈ ശവകുടീരം. വ്യത്യസ്ത കലകളുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളാല്‍ സമ്പന്നമാണ് അലഹബാദ് മ്യൂസിയം. നഗരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ ശേഖര്‍ ആസാദ് പാര്‍ക്കിന് സമീപത്തായാണ് മ്യൂസിയം. പുരാവസ്തുക്കള്‍, ചരിത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍,ആര്‍ട് ഗാലറി എന്നിവയ്‌ക്കായി പതിനെട്ട് വ്യത്യസ്ത ഗ്യാലറികള്‍ മ്യൂസിയത്തിലുണ്ട്.  സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചില രേഖകളും ഇവിടെ പ്രദര്‍ശിപ്പിച്ചുണ്ട്. ഗാന്ധാര,മധുര,കൗസംബി, സാരനാഥ് എന്നിവിടങ്ങളിലെ ശില്‍പങ്ങളും കലാരൂപങ്ങളും മ്യൂസിയത്തിലുണ്ട്. കുശാന, ഗുപ്ത കാലയളവിലെ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ പുരാതന ഇന്ത്യയിലെ നാണയങ്ങളുടെ ശേഖരമാണ് മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.  

അലഹബാദിലെ ഏറ്റവും വലിയ പാര്‍ക്കാണ് ശേഖര്‍ ആസാദ്് പാര്‍ക്ക്. 133 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പാര്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് ആല്‍ഫ്രഡ്‌സ് രാജകുമാരന്റെ സന്ദര്‍ശനം അടയാളപ്പെടുത്തുന്നതിനായി പണികഴിപ്പിച്ചതാണ്. പൂര്‍ണമായും ബ്രിട്ടീഷ് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വിതാനം ആ കാലഘട്ടത്തെ ഓര്‍മപ്പെടുത്തുന്നതാണ്. നഗര മധ്യത്തില്‍ ശാന്തത ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും സന്ദര്‍ശിക്കാവുന്ന സ്ഥലം. ആല്‍ഫ്രഡ്‌സ് പാര്‍ക്ക് എന്ന പേര് സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മരണാര്‍ത്ഥം ചന്ദ്ര ശേഖര്‍ ആസാദ് പാര്‍ക്ക് എന്നാക്കി മാറ്റുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൂര്‍വികരുടെ വസതിയായ ആനന്ദ ഭവന്‍, മിന്റോ പാര്‍ക്, തോണ്‍ഹില്‍ മെയ്‌നി മെമ്മോറിയല്‍, തുടങ്ങിനിരവധി സ്മാരകങ്ങള്‍ ഇവിടെ കാണാനുണ്ട്. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് അലഹബാദ്. ഇന്ത്യയിലെ ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷ സര്‍വകലാശാലകളില്‍ ഒന്നാണ് അലഹബാദ് യൂണിവേഴ്‌സിറ്റി. സര്‍ വില്യം മൂറിന്റെ ശ്രമ ഫലമാണ് ഈ സര്‍വകലാശാല തുടങ്ങുന്നത്. ഇദ്ദേഹത്തിന്റെ പേരില്‍ ഉള്ള അലഹബാദിലെ കോളേജാണ് മൂര്‍ കോളേജ്. എവിങ് ക്രിസ്ത്യന്‍ കോളേജാണ് നഗരത്തിലെ മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം. അലഹബാദ് പബ്ലിക് ലൈബ്രറിയും ഇവിടെയുണ്ട്. സൗരയൂഥത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതാണ് അലബാദിലെ ജവഹര്‍ പ്ലാനിറ്റോറിയം. ഇന്ത്യയിലെ ആദ്യ കാല ഹൈക്കോടതികളില്‍ ഒന്നായ അലഹബാദ് ഹൈക്കോടതിയാണ് മറ്റൊരു പ്രധാന സ്ഥലം.  

Allahabad fort

ആധുനിക കാഴ്ചകള്‍ക്കപ്പുറം രാമയണത്തിന്റെ തുടിപ്പുകള്‍ ഏറെ ഇന്നും കാണാനാകും അലഹബാദില്‍. നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ഗംഗാ തീരതതാണ് ഗുഹന്റെ നിഷാധ രാജൃത്തിന്റെ തലസ്ഥാനമായിരുന്ന ശൃംഗിവേരപുര്‍. ശൃംഗരൂര്‍ എന്നാണിപ്പോഴത്തെ പേര്. നേരത്തെ സൂചിപ്പിച്ച രാമശയ്യ, വീരസന്‍, രാഘട്ട് എന്നിവയ്‌ക്ക് പുറമെ നിരവധി രാമായണ കാഴ്ചകളുണ്ട്. രാമന്‍ തേരാളി സുമത്രരോട്  അയോധ്യയിലേക്ക് പോകാന്‍ പറഞ്ഞശേഷം, ഗംഗാ മറികടന്ന കൃത്യമായ സ്ഥലം ഇപ്പോള്‍ സീതാകുണ്ടാണ്. അവിടെ രാമലക്ഷ്മണ•ാരുടേയും സീതയുടേയും കാല്‍പാദം ഉണ്ട്. പൂജയും നടക്കുന്നു. സീതാദേവി പ്രാത്ഥനക്കായി ഗംഗാ തീരത്തെ മണല്‍ ഉപയോഗിച്ച് ശിവരുപം  നിര്‍മ്മിച്ച സ്ഥലത്ത് ഇപ്പോള്‍ നല്ലൊരു ശിവ ക്ഷ്ത്രമാണുള്ളത്. അലഹബാദ് നഗരത്തില്‍ നിന്ന് 15 കീലോമീറ്റര്‍ അകെയാണ് ചാര്‍വ രാംജ്യോതി ക്ഷേത്രം. ഇവിടുത്തെ കുളത്തില്‍ രാമന്‍ കുളിക്കുകയും ഒരു ദിവസം ഇവിടെ തങ്ങുകയും ചെയ്തു എന്നാണ് കരുതുന്നത്.  ഇതിനടുത്ത് കുന്നിന്‍ മുകളിലാണ് ഭരദ്വാജ ആശ്രമം. ഭരദ്വാജ മഹര്‍ഷിയുമായി കൂടികാഴ്ച നടത്തിയത് ഇവിടെയാണ്.

സീതാ ദേവി പ്രദക്ഷിണം ചെയ്ത്പൂജിച്ചിരുന്ന അക്ഷയവത്(ഒരിക്കലും നശിക്കാത്ത ആല്‍മരം) പടാല്‍പുരി ക്ഷേത്രത്തിന് സമീപമാണ്. ഒരിക്കല്‍ ഒരു മുനി ഭഗവാന്‍ നാരായണനോട് അദ്ദേഹത്തിന്റെ ദൈവിക ശക്തി കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട ഭഗവാന്‍ ഒരു നിമിഷത്തേയ്‌ക്ക് ലോകം മുഴുവന്‍ വെള്ളത്തിലാക്കി. ഒരു നിമിഷത്തിനുള്ളില്‍ തന്നെ വെള്ളം അപ്രത്യക്ഷമാവുകയും ചെയ്തു. വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഭൂമിയിലുള്ള എല്ലാം മുങ്ങിയപ്പോഴും അക്ഷയാവതിന്റെ മുകള്‍വശം മാത്രം കാണാന്‍ കഴിയുമായിരുന്നു. അതിനാല്‍ ഈ ആല്‍മരം നശിക്കാത്ത മരമായി കണക്കാക്കുന്നു.  

യമുനയുടെ തീരത്ത് ഗോര്‍പൂരില്‍ അതി പുരാതന ശിവക്ഷേത്രത്തിനു സമീപം ഉള്ള ഗുഹ സീതയുടെ അടുക്കള എന്നാണ് അറിയപ്പെടുന്നത്. ഗൂഹയുടെ ഉള്‍ഭിത്തിയില്‍ ചിത്രങ്ങള്‍ ലേഖനം ചെയ്തിട്ടുണ്ട്.  അലഹബാദ് ജില്ലയില്‍ തന്നെയുള്ള ജാന്‍വയിലും സീത അരിതിളപ്പിച്ചു ഭക്ഷണം വെച്ചു എന്നു കരുതുന്ന പാറയുണ്ട്. വളരെ മൃദുലമായ പാറയാണിത്. അതിനടുത്തുള്ള ഗുഹയുടെ  പ്രവേശന സ്ഥലത്ത് വരച്ചിരിക്കുന്ന ചില ചിത്രങ്ങള്‍ ഇപ്പോഴും കാണാം.

 

Tags: upടൂറിസംയാത്ര
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

India

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ചത് പത്തോളം പേർ ; മഥുരയിലും മുസ്ലീം കുടുംബം ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു

India

ഭര്‍ത്താവ് താടി വടിക്കുന്നില്ല; ലൗകിക ജീവിതത്തോട് താല്പര്യമില്ല ; ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി യുവതി

India

കർശന നിർദേശവുമായി യോഗി ; 24 മണിക്കൂറിനുള്ളിൽ മുഴുവൻ പാകിസ്ഥാൻ പൗരന്മാരെയും പുറത്താക്കി ഉത്തർപ്രദേശ്

India

അയാൾ ഇങ്ങനെ ഭരണഘടനയുടെ പകർപ്പുമായി കറങ്ങുകയാണ് ; പക്ഷേ രാജ്യത്തോ വിദേശത്തോ ആരും അദ്ദേഹത്തെ ഗൗരവമായി എടുക്കുന്നതുമില്ല ; കേശവ് പ്രസാദ് മൗര്യ

പുതിയ വാര്‍ത്തകള്‍

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies