കോഴിക്കോട്: നിര്‍ബന്ധിത സാലറി ചലഞ്ച് പ്രത്യക്ഷത്തിലുള്ള പിടിച്ചുപറിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് ആരോപിച്ചു. സ്വയം സന്നദ്ധരാവുന്നവരോട് മാത്രമാണ് ജനാധിപത്യഭരണകൂടം സാലറി ചലഞ്ച് നടത്തേണ്ടത്. സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കാനുള്ളവരാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ദുരന്തകാലത്ത് സര്‍ക്കാര്‍ പാവങ്ങളായ ജീവനക്കാരുടെ ഒരു മാസത്തെ ശബളം പിടിച്ച് വാങ്ങുന്നത് മനുഷ്യത്വപരമല്ലെന്നും രഘുനാഥ് പറഞ്ഞു. പ്രളയകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ നല്കിയ പണം കൃത്യമായി വിനിയോഗിക്കാനാവാത്ത സര്‍ക്കാര്‍ വീണ്ടും സാലറി ചലഞ്ചുമായി വരുന്നത് പരിഹാസ്യമാണ്.
മദ്യലോബിയുടെ എജന്റായി മാറിയ സംസ്ഥാന സര്‍ക്കാറിന് ഏറ്റ തിരിച്ചടിയാണ് ഹൈക്കോടതി സ്റ്റേ. ഡോക്ടര്‍മാര്‍ക്ക് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത് ലക്ഷ്യബോധമില്ലാത്ത സര്ക്കാറ് ആണെന്ന് മുഖ്യമന്ത്രി ഒരിക്കല്‍ കൂടി തെളിയിച്ചിരിരിക്കുകയാണ്. പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി ഹെലികോപ്ടര്‍ വാടകയ്ക്കും മറ്റ് ധൂര്‍ത്തിനും കോടികള്‍ ചിലവഴിക്കുകയാണ്. സര്‍ക്കാരിന്റെ തലതിരിഞ്ഞ നിലപാടുകള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണെന്നും രഘുനാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: