വടകര: ലോക്ഡൗണിനെതുടര്‍ന്ന് മുഴുവന്‍ തപാല്‍ ഓഫീസുകളും പൂട്ടിയ സാഹചര്യത്തില്‍ കാന്‍സര്‍, ടിബി, പെന്ഷന് മണിഓര്‍ഡറുകള്‍ തടസ്സപ്പെടാതിരിക്കാന്‍ നടപടി സ്വീകരിച്ചതായി വടകര ഡിവിഷന് പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളില്‍ പോസ്റ്റല്‍ ഡിവിഷനിലെ ഭൂരിഭാഗം പോസ്റ്റോഫീസുകളും പ്രവര്‍ത്തിച്ചതായും വരുംദിവസങ്ങളിലും സര്‍വീസ്, പെന്ഷന് മണി ഓര്‍ഡറുകളും ഇത്തരത്തില്‍ വിതരണംചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ജീവനക്കാര്‍ പ്രവര്‍ത്തിക്കുക. ഇതിനായി മുഖാവരണം, ഗ്ലൗസ്, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയവ ജീവനക്കാര്‍ക്ക് നല്‍കിവരുന്നുണ്ട്. വിവരങ്ങള്‍ക്കായി 0496 2523025 എന്ന നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: