തിരുവനന്തപുരം: ജനങ്ങള്‍ക്ക് സൗജന്യ വിതരണത്തിനായുള്ള അരി ഇറക്കാന്‍ കുടുതല്‍ കൂലി ആവശ്യപ്പെട്ട് ഇടത് തൊഴിലാളി സംഘടന. സിഐടിയു അധിക കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ലോഡ് അരി വിതരണം നടത്താനാകാതെ കെട്ടിക്കിടക്കുകയാണ്.
വിവിധ റേഷന്‍ കടകളിലേക്ക് വിതരണത്തിനായി എത്തിച്ചിരിക്കുന്നതാണ് ഈ അരി. പുലര്‍ച്ചയോടെ നെടുമങ്ങാട് സംഭരണ കേന്ദ്രത്തില്‍ എത്തിയാണ് ഈ അരി. എന്നാല്‍ സാധരണ ഇറക്കുന്നതിനുള്ളത് പുറമേ 800 രൂപ അധിക കൂലി ആവശ്യപ്പെട്ടതോടെ തര്‍ക്കത്തിലേക്ക് എത്തി. ഇതോടെ ലോഡ് ഇറക്കാനാകാതെ അരി വാഹനത്തില്‍ കെട്ടിക്കിടക്കുന്നു. ലോഡ് 10 മണിക്കൂറില്‍ അധികമായി ഗോഡൗണിന് പുറത്ത് കിടക്കുകയാണ്.
തിരുവനന്തപുരം നെടുമങ്ങാട് എന്‍എഫ്എസ്എ ഗോഡൗണിലേക്ക് എറണാകുളം കാലടിയില്‍ നിന്നെത്തിച്ച ലോഡാണ് വഴിയില്‍ കിടക്കുന്നത്. കോവിഡ് കാലമായതിനാല്‍ അധിക തുക നല്‍കാനാകില്ലെന്ന് പറഞ്ഞെങ്കിലും തൊഴിലാളി യൂണിയനുകള്‍ പിന്മാറാന് തയ്യാറായില്ല.
അതേസമയം ഭക്ഷണവും വെള്ളവുമില്ലാതെയാണ് തങ്ങള്‍ അരിയെടുക്കാന്‍ എന്എഫ്എസ്എയിലേക്ക് പോയത്. അങ്ങിനെ പോയി കൊണ്ടുവന്ന് അരിയാണ് സിഐടിയുകാരുടെ പിടിവാശിയില്‍ കെട്ടിക്കിടക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.
എറണാകുളം കാലടിയിലെ ഗോഡൗണില്‍ നിന്നും മൂന്ന് ലോഡുകളിലായി രണ്ടായിരം ചാക്ക് അരിയാണ് എത്തിയത്. സാധാരണനിലയില്‍ മൂന്നൂറ് രൂപയാണ് ഇറക്കുകൂലിയായി നല്‍കുന്നത് ഈ സ്ഥാനത്താണ് ഇവര്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നതെന്നും ഡ്രൈവര്‍മാര്‍ ആരോപിച്ചു. തൊഴിലാളികളുടെ നിസ്സഹരണം മൂലം പുലര്‍ച്ചെ എത്തിച്ച ലോഡുകളുമായി ലോറി ജീവനക്കാരും ഗോഡൗണിന് മുന്നില്‍ കാത്തുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: