അഗളി: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൂടുതല്‍ വഴികള്‍ കേരള പോലീസ് മണ്ണിട്ട് അടച്ചു. ഷോളയൂര്‍ പഞ്ചായത്തിലെ ആനക്കട്ടിക്കു സമീപം തൂവ ഊരിലേക്ക് തമിഴ്നാട്ടില്‍ നിന്നും വരുന്ന വഴിയും ഷോളയൂര്‍ പോലീസ് മണ്ണിട്ട് തടഞ്ഞു. തമിഴ്നാട് കേരള അതിര്‍ത്തിയാണ് തൂവ പാത. ഷോളയൂര്‍ പോലീസാണ് വഴി മണ്ണിട്ട് തടഞ്ഞത്. ഇന്‍സ്പെക്ടര്‍ എസ്. രാജേഷ്, എസ്ഐ കെ.ബി.ഹരികൃഷ്ണന്, സിപിഒമാരായ വി.എസ്. അനീഷ്, കെ.മണിയന്,വനിത സിപിഒ ആര്.ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണിട്ട് തടഞ്ഞത്. പ്രധാന ചെക്പോസ്റ്റുകളില്‍ എല്ലാം പരിശോധന ശക്തമായതിനാല്ആളുകള് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്തരം വഴികളിലൂടെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ഉണ്ടെന്ന വിവരത്തിന്റെഅടിസ്ഥാനത്തിലാണ് നടപടി.
വാളയാര്‍ ,മീനാക്ഷിപുരം,ആനക്കട്ടി തുടങ്ങി കേരള-തമിഴ്നാട് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കൊറോണ വ്യാപനംതടയുന്നതിനുള്ള നിയന്ത്രണം ഇരു സംസ്ഥാനങ്ങളും കടുപ്പിച്ച സാഹചര്യത്തില്‍ നിരവധി ആളുകളാണ് പോലീസിനെയും മറ്റും കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ സംസ്ഥാനത്തെക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്നതിന് തമിഴ്നാട് പോലീസ് ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള തുവയില്നിന്ന്ആനക്കട്ടി ഷോളയൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന രണ്ട് ഇടവഴികളും , മേട്ടുപ്പാളയം കാരമടയിലൂടെ ആനക്കട്ടിഅടുത്തുള്ള കൃഷിഭവന് സമീപം എത്തുന്ന വഴിയും .തമിഴ്നാട് ഗോപനാരി വഴി മടുത്തുകാട് എത്തുന്ന വഴിയുമാണ്അടച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: