ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ നിയന്ത്രിക്കാന്‍ നാല് ആഴ്ച വരെ സമയമെടുത്തേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. നിലവില്‍ സമൂഹ വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ഫലപ്രദമാണെന്നും ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയത്.
കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ വാക്സിനിലേക്ക് ഇതുവരേയും എത്തിയിട്ടില്ലെന്നും അരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കൊവിഡ് രോഗം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്ത ആരോഗ്യമന്ത്രി ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്ന കാര്യം വ്യക്തമാക്കിയില്ല. എന്നാല്‍ ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ഡോ. ഹര്ഷവര്ധന് പറഞ്ഞു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. 1965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: