തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ശൈക്ഷിക് മഹാസംഘ് സംസ്ഥാനത്ത് പണം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലൊക്കെ ആദ്യ സ്രോതസായി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല.
ലോകവും രാജ്യവും ഒരു പോലെ കൊറോണ പ്രതിസന്ധിയിലകപ്പെട്ടിരിക്കുമ്പോള് അതിജീവനത്തിനായി അധ്യാപകരും അവരാല്‍ കഴിയുന്ന സഹായം ചെയ്യേണ്ടത് തന്നെയാണ്. ഇതനുസരിച്ച് രാജ്യമൊട്ടാകെയുള്ള അധ്യാപക സമൂഹം ഒരു ദിവസത്തെ വേതനം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ള സമ്മതപത്രം സ്വമേധയാ നല്‍കിക്കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിനനുസരിച്ച് സംഭാവന നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുള്ളതാണെന്നും അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: