കറാച്ചി : കോവിഡ് മഹാമാരിയില്‍ രാജ്യം ഉഴലുമ്പോഴും ഹിന്ദുക്കളോടും, ക്രിസ്ത്യാനികളോടും മനുഷ്യത്വമില്ലാതെയുള്ള പെരുമാറ്റങ്ങള്‍ക്ക് അയവ് വരുത്താതെ പാക്കിസ്ഥാന്. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ചികിത്സയും ഭക്ഷണവും മറ്റും നല്‍കുന്നതെന്ന് രൂക്ഷ വിമര്‍ശനവും ജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. കൊറോണ വൈറസ് ലോകത്ത് വ്യാപകമായി പടരുമ്പോള്‍ സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ചു നിന്നെങ്കില്‍ മാത്രമേ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കൂ എന്നിരിക്കേയാണ് പാക്കിസ്ഥാനില്‍ നിന്നും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നത്.
പാക്കിസ്ഥാനിലെ ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഭക്ഷണം വരെ നിഷേധിച്ചിരിക്കുകയാണ്. ഇവര്‍ക്ക് റേഷന്‍ പോലും നിഷേധിക്കപ്പെടുന്നു. ഇവയെല്ലാം മുസ്ലിം സമുദായത്തിന് മാത്രം നല്കിയാല് മതിയെന്നാണ് അധികൃതരുടെ തീരുമാനം. ഭക്ഷണവും അവശ്യ വസ്തുക്കളും ഇല്ലാതെ ഹിന്ദു- ക്രിസ്ത്യന്‍ സമൂഹം കറാച്ചിയിലെ റഹ്രി ഗോത്തില്‍ ഒത്തുകൂടി ആവശ്യം ഉന്നയിച്ചെങ്കിലും റേഷന്‍ സാധനങ്ങള്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കു മാത്രമേ നല്‍കുകയുള്ളൂവെന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കേ രാജ്യത്തെ ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങളുടെ സ്ഥിതി അതി ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വേണ്ടത്ര ഭക്ഷണമില്ല. ജനങ്ങളുടെ കൈവശം കരുതലായുള്ള ഭക്ഷണവും മറ്റും തീര്‍ന്നു കഴിഞ്ഞാല്‍ അത് നല്കാന് സര്‍ക്കാരും തയ്യാറാകുന്നില്ല. സ്വന്തം പൗരന്മാരെ വരെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗമാക്കി ഇവര്‍ക്ക് ഭക്ഷണം വരെ നിഷേധിക്കുന്ന രീതിയിലേക്ക് ഇന്ന് വിവേചനം വളര്‍ന്നിരിക്കുകയാണ്. പാക് ജനസംഖ്യയിലെ നാല് ശതമാനം ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗമാണ്.
പാക്കിസ്ഥാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു. നിരന്തരമായി വിവേചനം അനുഭവിക്കുന്ന ഈ വിഭാഗം ഒരു മഹാമാരി പടര്‍ന്നു പിടിച്ചപ്പോഴും അതില്‍ നിന്നു മോചിതരായിട്ടില്ലെന്നു മാത്രമല്ല രോഗവ്യാപനത്തില്‍ ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്.
എന്തിനാണ് തങ്ങളോട് ഇത്തരത്തില്‍ വിവേചനം കാണിക്കുന്നത്? രോഗം എല്ലാവരെയും ബാധിക്കുകയാണ്. എന്തുകൊണ്ടാണ് ആരും തങ്ങളോടു സഹകരിക്കാത്തത്. തങ്ങളുടെ വീടുകളില്‍ പോലും ഭക്ഷണം ഇല്ല. ഇത് വാങ്ങി കഴിക്കുന്നതിനുള്ള പണവുമില്ല. വോട്ടു ചോദിക്കാന്‍ മാത്രമാണ് അധികാരികള്‍ വീട്ടിലേക്കു വരുന്നത്. ലോക്ഡൗണ്‍ കാരണം ഞങ്ങളുടെ നിത്യവൃത്തിയും പ്രശ്നത്തിലാണ്. രാജ്യത്ത് ഒരു സര്‍ക്കാര്‍ ഉണ്ടെങ്കിലും തങ്ങളുട പ്രശ്നത്തെ കുറിച്ച് ഇവര്‍ അന്വേഷിക്കുന്നുപോലുമില്ല. ഭക്ഷണം ലഭിക്കാതെ പട്ടിണിയിലാണ് പലകുടുംബങ്ങളുമെന്നും പാക് പൗരന്മാര് പറഞ്ഞു.
ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തദ്ദേശീയ സര്‍ക്കാരുകളാണു പാക്കിസ്ഥാനില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാല്‍ ലിയാറി, കറാച്ചി, സിന്ധ് തുടങ്ങിയ മേഖലകളിലെ ഹിന്ദു- ക്രിസത്യന്‍ സമുദായങ്ങള്‍ക്കു സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷണവും റേഷനും ലഭിക്കുന്നില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ നേരിടുന്ന ഭക്ഷണ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് അമ്ജദ് അയുബ് മിശ്ര എന്ന രാഷ്ട്രീയ പ്രവര്ത്തകന് കേന്ദ്രത്തെ സമീപിച്ചിരുന്നു. രാജസ്ഥാന് വഴി സിന്ധ് മേഖലയിലേക്കു ഭക്ഷണം എത്തിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: