ന്യൂദല്‍ഹി : രാജ്യത്തെ മെഡിക്കല്‍ ഉപകരണങ്ങള്ക്ക്് അമിത വില ഏര്‍പ്പെടുത്തുന്നതിന് നിയന്ത്രണം. ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ വിധ മെഡിക്കല്‍ ഉപകരണങ്ങളുടേയും വില നിയന്ത്രിക്കുമെന്ന് മിനിസ്ട്രി ഓഫ് കെമിക്കല്‍സ് ആന്‍ഡ ഫെര്‍ട്ടിലൈസേഴ്സ് അറിയിച്ചു. പുതുക്കിയ വിലകള്‍ ഇന്നു മുതല്‍ ബാധകമാകും.
ഇതുപ്രകാരം എല്ലാ മെഡിക്കല്‍ ഉപകരണങ്ങളുടെയും പരമാവധി ചില്ലറ വില (എംആര്‍പി) സര്‍ക്കാര്‍ നിരീക്ഷിക്കും. എംആര്‍പി വര്‍ധിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഇത്. നിര്‍മ്മാതാവിനോ ഇറക്കുമതിക്കാരനോ ഒരു മരുന്നിന്റെയും എംആര്‍പി 10 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ കഴിയില്ല.
പരമാവധി റീട്ടെയില്‍ വിലയുടെ 10 ശതമാനത്തിനപ്പുറമായി ആരെങ്കിലും വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍, അടുത്ത 12 മാസത്തേക്ക് അവരുടെ പരമാവധി ചില്ലറ വില്പന വിലയുടെ 10 ശതമാനമായി കുറയ്ക്കും. അതേസമയം 2013 ലെ വ്യവസ്ഥകള്‍ പ്രകാരം എന്‍പിപിഎ 883 ഷെഡ്യൂള്‍ഡ് ഫോര്‍മുലേഷനുകളുടെ പരിധി വില വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണ് സീലിങ് വിലയിലെ വര്‍ധന. ഫോര്‍മുലേഷനുകളുടെ സീലിങ് വിലയിലെ പരിഷ്കരണത്തില്‍ കാര്‍ഡിയാക് സ്റ്റെന്റുകളുടെ സീലിങ് വില പരിഷ്കരണവും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: