ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെയിലും മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ ബംഗളേവാലി മസ്ജിദ് തലവന്മാര്ക്ക് പോലീസ് താക്കീത് നല്‍കിയത് പലതവണ. മാര്‍ച്ച് 23ന് ദല്‍ഹി പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ മര്‍ക്കസ് തലവന്മാരെ വിളിച്ച് പള്ളിയില്‍ ഉള്ളവരെ ദയവായി പറഞ്ഞുവിടണമെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയുടെ പ്രശ്നമാണെന്നും പലതവണ അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് തന്നെ പുറത്തുവിട്ടു. നിങ്ങളെ ഇങ്ങോട്ട് വിളിച്ചുവരുത്തണമെങ്കില്‍ പ്രശ്നം എത്ര ഗുരുതരമാണെന്നു മനസിലാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന് പറയുന്നുണ്ട്. നിങ്ങളുമായുള്ള സംഭാഷണം വീഡിയോയില്‍ റെക്കോഡ് ചെയ്യുന്നുണ്ടെന്നും വിഷയത്തെ നിസാരമായി തള്ളിക്കളയരുതെന്നും പറയുന്നുണ്ട്. ഇത് എന്റെ സുരക്ഷയുടെ പ്രശ്നമല്ല, നിങ്ങളുടെയും മറ്റുള്ളവരുയേും സുരക്ഷയുടേയും പ്രശ്നമാണ്. പലതവണ നിങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇനി ഞാന്‍ നോട്ടീസ് നല്‍കുകയാണ്, അനുസരിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും. എന്നാല്‍, കഴിഞ്ഞ ദിവസം വന്ന ആയിരത്തോളം പേരാണ് പള്ളിയില്‍ ഉള്ളതെന്നും അതിര്‍ത്തി അടച്ചതു കൊണ്ടാണ് അവര്‍ക്കു പോകാന്‍ സാധിക്കാത്തതെന്നും മര്ക്കസുകാര് പറയുന്നുണ്ട്. പള്ളിയില്‍ ഉള്ളവര്‍ക്ക് പോകാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കുമെന്നും എസിപിയോട് സംസാരിക്കണമെന്നും പോലീസ് പറയുന്നു. എസിപിയുടെ നമ്പര്‍ തരാന്‍ പള്ളിക്കാര് പറുമ്പോള്‍, നിങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കരുത്, വിദേശത്തു നിന്നു പോലും ടൂറിസ്റ്റുകള്‍ എത്തുന്ന ദല്‍ഹിയിലെ പ്രമുഖ മര്‍ക്കസിലെ നേതാക്കളുടെ പക്കല്‍ എസിപിയുടെ നമ്പര്‍ ഇല്ലെന്നും പറയരുത്. ഏതായാലും ഞാന്‍ എസിപിയോട് ഇപ്പോള്‍ സംസാരിക്കും, നിങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന് പറയുന്നുണ്ട്.
നേരത്തേ, കൊറോണ വൈറസ് വ്യാപനത്തിനിടെയിലും മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ ബംഗളേവാലി മസ്ജിദ് തലവന്മാര് കാട്ടിയത് ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നിസാമുദ്ദീനിലെ ബംഗേളവാലി മസ്ജിദ് കൂടി ഉള്‍പ്പെടുന്ന തബ് ലിഗി ജമാഅത്ത് മര്‍ക്കസില്‍ നിന്നു ആള്ക്കാര് ഒഴിയണമെന്ന് പോലീസ് പലതവണ നിര്‍ദേശം നല്‍കിയിട്ടും മതപണ്ഡിതര്‍ ഇതിനു കൂട്ടാക്കിയില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വീഡിയോ. കൊറോണ വൈറസ് വ്യാപിക്കുമെന്നും സ്ഥിതി ഗുരുതരമാകുമെന്നും അതിനാല്‍ മതസമ്മേളനം അവസാനിപ്പിച്ച് മര്‍ക്കസ് ഒഴിപ്പിക്കണമെന്നുമാണ് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, മര്‍ക്കസ് നേതാവ് മൗലാന സാദ് ഇക്കാര്യം വിസമ്മിതിക്കുകയും സമ്മേളനം തുടരുകയുമായിരുന്നു. ഇതോടെകേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മാര്‍ച്ച് 28ന് വൈകിട്ട് ഈ വിഷയത്തില്‍ ഇടപെട്ടത്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് വിഷയത്തില്‍ ഇടപെടാനും ഉടന്‍ തന്നെ എല്ലാവരേയും പുറത്താക്കി ആവശ്യമായവരെ എല്ലാം നിരീക്ഷണത്തില്‍ ആക്കാനും നിര്‍ദേശിക്കുകയായിരുന്നു. 28ന് രാത്രി ഒരു മണിയോടെ ഡോവല്‍ മര്‍ക്കസില്‍ നേരിട്ടെത്തി നേതാക്കളോട് വിഷയം അവതരിക്കുകയായിരുന്നെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു ശേഷമാണ് പള്ളി ഒഴിപ്പിക്കാന്‍ നേതാക്കള്‍ തയാറായത്.
അതേസമയം, ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനം വളരെ നിരുത്തരവാദപരമായ പ്രവര്ത്തിയാണെന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. പോസിറ്റീവ് കേസുകള്‍ ഇനിയും ഉയരാനാണ് സാധ്യതയെന്നും കെജ്രിവാള് പറഞ്ഞു.മതകൂട്ടായ്മ സംഘടിപ്പിച്ച ഭരണസമിതിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ആളുകളാണ് മാര്‍ച്ച് മധ്യത്തില്‍ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: