കോഴിക്കോട്: കോവിഡ് കാലത്തെ മരം മുറി വിവാദമാകുന്നു. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള മലാപ്പറമ്പിലെ ആരോഗ്യ കുടുംബ ക്ഷേമ പരിശീലന കേന്ദ്രത്തിലെ മരംമുറിയാണ് വിവാദത്തിലായത്. സര്‍ക്കാര്‍ ഓഫീസ് വളപ്പിലെ മരങ്ങള്‍ മുറിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രിയുടെയോ ആര്‍ഡിഒയുടെയോ അനുമതി വേണമെന്നാണ് ചട്ടം. എന്നാല്‍ ഇവിടുത്തെ മരങ്ങള്‍ മുറിക്കാന്‍ കോഴിക്കോട് കോര്പറേഷന് ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നാണ് അനുമതി വാങ്ങിയിരിക്കുന്നത്.
യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ പി.എം. മൊയ്തീന്‍ഷാ പറയുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുക യാണെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആരോപണം. കോവിഡ് 19 ന്റെ ഭാഗമായുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തൊഴിലാളികള്‍ എട്ടോളം മരങ്ങള്‍ മുറിച്ചു നീക്കിയതെന്നും ആരോപണമുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ തൊഴിലാളികളെ നിരോധനം ലംഘിച്ചു ജോലി ചെയ്യിച്ചതിലും നിയമവിരുദ്ധമായി മരം മുറിപ്പിച്ചതിലും പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. ഓഫീസ് വളപ്പില്‍ വീണു കിടന്ന സൂര്യകാന്തിമരം മുറിച്ചു മാറ്റിയ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നയാളാണ് പ്രിന്സിപ്പാളെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: