തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ധൂര്‍ത്തിന് ഒട്ടും അയവ് വരുത്താതെ മുഖ്യമന്ത്രി പിണറായി വിജയന്. ഹെലിക്കോപ്ടര്‍ വാടക അഡ്വാന്‍സായി ഒന്നര കോടി രൂപയാണ് സംസ്ഥാനം വാടകയ്ക്ക് നല്‍കിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി സാമ്പത്തിക നിയന്ത്രണം കൊണ്ടുന്നിരിക്കേയാണ് ഈ നടപടി.
ഹെലിക്കോപ്ടര്‍ കമ്പനിയായ പവന് ഹാന്‍സിനാണ് സംസ്ഥാനം ഇപ്പോള്‍ പണം കൈമാറിയിരിക്കുന്നത്. പോലീസ് അക്കൗണ്ടില്‍ നിന്നാണ് ഈ പണം കൈമാറിയത്. സംസ്ഥാന പോലീസിന് എന്ന് പേരില്‍ ഹെലിക്കോപ്ടര്‍ വാടകയ്ക്ക്് എടുത്തെങ്കിലും മുഖ്യമന്ത്രിയടക്കമുള്ളവരാണ് ഇത് ഉപയോഗിക്കുന്നത്.
അതേസമയം നേരത്തെ തന്നെ ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും നേരത്തെ തന്നെ വിവാദമായിരുന്നു. പവന് ഹാന്‍സില്‍ നിന്നും 1.44 കോടി രൂപയ്ക്കാണ് കേരളം ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. 20 മണിക്കൂര്‍ സേവനത്തിനാണ് ഈ തുക ഈടാക്കുന്നത്. എന്നാല്‍ ഇതേ തുകയ്ക്ക് 60 മണിക്കൂര്‍ സേവനമാണ് ചിപ്സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്.
ഇതെല്ലാം നിരസിച്ച് കൂടുതല്‍ അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പവന് ഹാന്‍സില്‍ നിന്നും കൂടിയ നിരക്കില്‍ ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്തത്.
പതിനൊന്ന് സീറ്റ്, ഇരട്ട എന്ജിന്, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളുള്ളതാണ് പവന് ഹാന്‍സിന്റെ ഹെലികോപ്ടര്‍. അതിനാലാണ് കൊണ്ടാണ് ഇരുപത് മണിക്കൂറിന് 1.44 കോടി രൂപ മുടക്കി വാടകയ്ക്ക് എടുത്തതെന്നുമാണ് പോലീസ് ഇതിന് വിശദീകരണം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: