ഗാന്ധിനഗര്‍: കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള പോരാട്ടത്തില്‍ മാതൃക കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി.
പിഎം കെയര്‍സ്(പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്) ഫണ്ടിലേക്ക് തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് 25000 രൂപ നല്‍കിയാണ് ഹീരാബെന്‍ മോദി മറ്റുള്ളവര്‍ക്ക് മാതൃക കാട്ടിയത്.
കൊവിഡിനെതിരായ പോരാട്ടത്തിനായി മാര്‍ച്ച് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പി എം കെയര്‍സ് ഫണ്ട് ആരംഭിച്ചത്. രാജ്യത്തെ എല്ലാ ജനങ്ങളോടും ഇതിലേക്ക് സംഭാവന നല്കാന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: