ന്യൂദല്‍ഹി: ഈ വര്‍ഷാവസാനം നടക്കേണ്ട ടി 20 പുരുഷ ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കില്‍ പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടത്തുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഐപിഎല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്തുന്നതിനെക്കുറിച്ച്് ബിസിസിഐ ചര്‍ച്ച നടത്തിവരുകയാണ്. ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ പതിനെട്ടിന് ആരംഭിക്കാനിരിക്കുന്ന ടി 20 ലോകകപ്പ് മാറ്റിവച്ചാലേ പതിമൂന്നാമത് ഐപിഎല്‍ ഒക്ടോബറില്‍ നടത്താനാകൂ.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ യാത്ര നിയന്ത്രണം നിലവിലുണ്ട്. ഓസ്ട്രേലിയ ആറുമാസത്തേക്ക് അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാലേ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കൂ. എല്ലാ കാര്യങ്ങളും കണക്കിലെടുത്താല്‍ ഇനി ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലേ സുരക്ഷിതമായി ഐപിഎല്‍ നടത്താനാകൂ. ടി 20 ലോകകപ്പ് മാറ്റിയലേ ഐപിഎല്‍ ഈ കാലയളവില്‍ നടത്താന്‍ കഴിയൂ.
അതേസമയം, നേരത്തെ നിശ്ചയിച്ചപ്രകാരം ഒക്ടോബറില്‍ തന്നെ ടി 20 ലോകകപ്പ് നടത്തുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവഡ് -19 വൈറസ് വ്യപാനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ ചില കായിക മത്സരങ്ങള്‍ റദ്ദാക്കുകയും ചിലത് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: