വായ്പാ മൊറട്ടോറിയം വഴി മുന്നോട്ടുള്ള വര്‍ഷത്തെ മുന്നൊരുക്കമാണ് റിസര്‍വ് ബാങ്ക് നടത്തിയിരിക്കുന്നത്. അടഞ്ഞു കിടക്കുന്ന വായ്പാവഴികള് തുറന്ന്, തടസ്സരഹിതമായ വായ്പാവിതരണം ഉറപ്പാക്കാന്‍ ധനകാര്യ സ്ഥാപനങ്ങളെ പ്രാപ്തരാക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ചെറുകിട വന്‍കിട വ്യവസായങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ നടത്തിയെടുക്കാനും, കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാക്കാന്‍ ധനകാര്യസ്ഥാപനങ്ങളെ ഒരുക്കിയെടുക്കാനുമാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്.
രൂപയുടെ മൂല്യം ഉയര്‍ത്താനും ആഭ്യന്തര ധനകാര്യ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനും, ഇന്ത്യന്‍ ബാങ്കിങ് മേഖലയെ വിപുലപ്പെടുത്താനും റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മടിച്ചു നില്ക്കുന്ന വിദേശനിക്ഷേപകരെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ദീര്‍ഘകാല പദ്ധതിയും റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കും സാമ്പത്തിക സുസ്ഥിരതയും തിരിച്ചു പിടിക്കാനും, സാമ്പത്തിക രംഗത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്താനുമാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഈ ലക്ഷ്യത്തിലേയ്ക്കുള്ള റിസര്‍വ് ബാങ്കിന്റെ നടപടികള്‍ അവസരോചിതവും, ഫലവത്തുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വായ്പയെടുത്തവരുടെ താല്‍ക്കാലിക വിഷമതകള്‍ ഒഴിവാക്കാന്‍ തിരിച്ചടവിനുള്ള മൂന്ന് മാസത്തെ സാവകാശം സഹായിക്കും. കൈവിട്ട് പോകുമായിരുന്ന സാമ്പത്തിക സ്ഥിതി, കൊറോണ വ്യാപനം പോലെ നിയന്ത്രിച്ച് നിര്‍ത്താന്‍, റിസര്‍വ് ബാങ്കിന്റെ ഈ നടപടി സഹായിച്ചു എന്നുവേണം കരുതാന്‍.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഇന്നത്തെ ദുര്‍ബലമായ അവസ്ഥയില്‍ നിന്നും കരകയറാന്‍ ശതകോടികളുടെ സാമ്പത്തിക ഉത്തേജനം ആവശ്യമാണ്. തികച്ചും സമയോജിതമാണ് ഈ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. ഇതുവരെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍, കുറഞ്ഞ നിരക്കില്‍ വ്യക്തികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും യഥാസമയം വായ്പകള്‍ ലഭ്യമാക്കാന്‍ ധനകാര്യസ്ഥാപനങ്ങളെ സഹായിക്കും. ഈ കൊറോണ കാലഘട്ടത്തില്‍ പ്രവര്‍ത്തന മൂലധനത്തിനായി കഷ്ടപ്പെടുന്ന നിര്‍വധി സ്ഥാപനങ്ങള്‍ക്ക് പലിശ നിരക്കിലെ കുറവും, ധനകാര്യസ്ഥാപനങ്ങളിലെ വായ്പാ ലഭ്യതയും ആശ്വാസം പകരുന്നതാണ്.
കൊറോണ വ്യാപനം മൂലം വ്യവസായ രംഗത്തുണ്ടായ മൊത്തം സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ മൂന്ന് മാസത്തെ മൊറട്ടോറിയത്തിന് സാധിക്കും. മൂന്ന് വര്‍ഷത്തെ സുസ്ഥിര സാമ്പത്തിക സ്ഥിതി മുന്നില്‍ കണ്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ നടപടികള്‍ കൂടുതല്‍ സാധാരണവും അസാധാരണവുമായ നടപടികള്‍ക്ക് തുടക്കമാകുമെന്ന് വേണം കരുതാന്‍. കാരണം സാമ്പത്തിക രംഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രവര്‍ത്തന മൂലധനവും, പണലഭ്യതയും അത്യാവശ്യമാണ്. ഈ കാര്യത്തില്‍ ധനകാര്യസ്ഥാപനങ്ങളെ സഹായിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടികള്‍. ക്യാഷ് റിസര്‍വ് റേഷ്യോ കുറയ്ക്കുന്നതിലും, മാര്‍ജിനല്‍ സ്റ്റന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്), എസ്എല്‍ആര്‍ എന്നിവ വഴി കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നതിലും, റിപ്പോ നിരക്കിലെ വ്യതിയാനത്തിലൂടെയും റിസര്‍വ് ബാങ്ക്, ബാങ്കിങ് മേഖലയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത് മൂന്നേമുക്കാല്‍ ലക്ഷം കോടിരൂപയാണ്. പ്രതിസന്ധി ഘട്ടത്തിലെ ഈ ധനസമാഹരണം ചെറിയകാര്യമല്ല. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീട്ടിനുള്ളില്‍ കഴിയുന്ന നിരവധി പാവപ്പെട്ട ജനങ്ങള്‍ക്ക് അന്നവും, ആവശ്യത്തിനുള്ള ധനവും, ഒപ്പം ആശ്വാസവും നല്‍കാനായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് കൊണ്ടുവന്ന ഒരുലക്ഷത്തി എഴുപതിനായിരം കോടിരൂപയുടെ സാമ്പത്തിക പാക്കേജിന് പുറമെയാണിത് എന്നത് എടുത്തു പറയാവുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ കഷ്ടപ്പെടുന്നവരുടെ കൂടെയാണ് എന്നാണ് കൊറോണക്കാലത്തെ ഈ സാമ്പത്തിക നടപടികള്‍ സൂചിപ്പിക്കുന്നത്.
ഡോ. സി.വി. ജയമണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: