കോഴിക്കോട്: പ്രധാനമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ നല്‍കുമെന്ന് ടിവിഎസ് ഗ്രൂപ്പ് അറിയിച്ചു. ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് ക്രെഡിറ്റ് സര്‍വിസസ്, സുന്ദരം-ക്ലേടണ്‍ തുടങ്ങിയവയാണ് ഈ തുക നല്‍കുക. ഗ്രൂപ്പിന്റെ സാമൂഹ്യ സേവന വിഭാഗമായ ശ്രീനിവാസന് സര്‍വിസസ് ട്രസ്റ്റ് നിലവില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണിത്.
ശ്രീനിവാസന് സര്‍വിസസ് ട്രസ്റ്റ് മാസ്ക്ക്, ഭക്ഷണം തുടങ്ങിയവ നല്കി മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനെയും സഹായിക്കുന്നുണ്ട്. അവശ്യസേവന വിഭാഗങ്ങള്‍ക്കായി 10 ലക്ഷം സംരക്ഷണ മാസ്ക്കുകളാണു ട്രസ്റ്റ് നല്‍കിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ സഹായിക്കുകയും മുനിസിപാലിറ്റികള്‍ക്ക് വാഹനങ്ങളും അണുനാശിനികളും നല്‍കുകയും ചെയ്തു. ആശുപത്രികളെ പിന്തുണയ്ക്കുന്നതിനായി വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള മാര്‍ഗങ്ങളും കമ്പനി ആലോചിക്കുന്നു.
കോവിഡ്-19 ആധുനിക ചരിത്രത്തിലെ അഭൂതപൂര്‍വ്വമായ കാലത്തെ അടയാളപ്പെടുത്തുന്നുവെന്നും ഈ പോരാട്ടം മറികടക്കാന്‍ ഏറ്റവും മികച്ച മാനവികത ആവശ്യമാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്മാന് വേണു ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: