അടിമാലി: വാനരന്മാര്ക്ക് ഭക്ഷണം നല്‍കുന്നതിന് വനം വകുപ്പിന്റെ വിലക്ക്. കഴിഞ്ഞ ദിവസം അടിമാലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചീയപ്പാറയിലെ വാനരന്മാര്ക്ക് ഭക്ഷണം നല്‍കിയിരുന്നു. നേര്യമംഗലം വനത്തിലൂടെ കടന്നുപോകുന്ന കൊച്ചി-മധുര ദേശീയപാതയോരത്ത് നൂറുകണക്കിന് കുരങ്ങുകളാണ് വര്‍ഷങ്ങളോളമായി വിനോദ സഞ്ചാരികള്‍ നല്കുന്ന ഭക്ഷണം കഴിച്ച് കഴിഞ്ഞുകൂടിയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണായതോടെ സഞ്ചാരികളുടെ ഒഴുക്കില്ലാതായതോടെ കുരങ്ങന്മാര് പട്ടിണിയിലായിരുന്നു. ഇതോടെയാണ് ചില സംഘടനകള്‍ ഭക്ഷണവുമായെത്തിയത്. വനത്തില്‍ കഴിയുന്ന കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നാണ് വനം വകുപ്പ് നിയമം. ഭക്ഷണം നല്കാതിരുന്നാല് മാത്രമെ ഇവ സ്വയമേ കാട്ടിലേക്ക് പോവുകയും ഭക്ഷണം തേടി ജീവിയ്ക്കുകയും ചെയ്യുകയുള്ളുവെന്നും ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: