വടകര: സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ നേരത്തെ ലഭിക്കണമെന്ന മണിയൂര്‍ മീനത്തുകരയിലെ വേണുഗോപാലിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചപ്പോള്‍, നാലു മണിക്കൂറിനകം അരി വീട്ടില്‍ എത്തിച്ചു നല്കി.
ഏപ്രില്‍ ഒന്നുമുതല്‍ 15 കിലോ അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, തനിച്ചു താമസിക്കുന്ന വേണുഗോപാലന്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഏപ്രില്‍ ഒന്നുമുതലുള്ള അരി നേരത്തെ ലഭ്യമാക്കുമോ എന്നും താലൂക്ക് സപ്ലൈ ഓഫീസില്‍ വിളിച്ചു ചോദിച്ചെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് മുഖ്യമന്ത്രി, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ ഇ- മെയിലിലും ഫോണ്‍ മുഖേനയും കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല. എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ന്യൂദല്‍ഹിയിലെ ഓഫീസില്‍ ബന്ധപ്പെട്ട വേണുഗോപാലിന് നേരത്തെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് അയച്ച സന്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കാനും റേഷന്‍ സാധനങ്ങള്‍ എത്തിച്ചു തരാമെന്ന് ഉറപ്പു ലഭിക്കുകയുമായിരുന്നു.
തുടര്‍ന്ന് രണ്ടു മണിക്കൂറുകള്‍ക്കു ശേഷം രാജ്ഭവനില്‍ നിന്ന് പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന് അറിയിച്ച് ഫോണ്‍ വന്നു. രാത്രി ഏഴ് മണിയോടെ പലയാട്ടു നടയിലെ റേഷന്‍ കട സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം തുറന്നു 15 കിലോ അരി ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചുകൊടുക്കുകയായിരുന്നു. കൂടാതെ റേഷനരി മുന്‍കൂറായി നല്‍കാമെന്ന നിര്‍ദ്ദേശവും സപ്ലൈ ഓഫിസില്‍ എത്തുകയും ചെയ്തു. അരി നേരത്തേ ലഭ്യമാക്കിയ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വേണുഗോപാല്‍ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: