കോഴിക്കോട്: കൊറോണ രോഗ വ്യാപനം തടയുന്നത് മുന്‍നിര്‍ത്തി ദൂരദര്‍ശനും ആകാശവാണിയും അവശ്യസര്വ്വീസുകളായി കണ്ട് പരിപാടികള്‍ തുടരണമെന്നും ഇത് സംബന്ധിച്ച് ആക്ഷന്‍ റിപ്പോര്‍ട്ട് അയക്കണമെന്നും കാണിച്ച് ദൂരദര്ശന് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.സാജന് ദൂരദര്ശന് കേന്ദ്രങ്ങള്‍ക്ക് കത്തയച്ചു.
ന്യൂസ് ബുള്ളറ്റിനുകള്‍, കൊറോണയുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍, ഇന്റര്‍വ്യൂകള്‍ എന്നിവ സംപ്രേക്ഷണം ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ ദൂരദര്‍ശനും ആകാശവാണിയും പരിപാടികള്‍ വെട്ടിക്കുറച്ചതിനെ കുറിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദൂരദര്‍ശന്റെ പ്രാദേശിക കേന്ദ്രം വാര്‍ത്തകള്‍ക്ക് ശേഷം ഭൂരിഭാഗം സമയവും ഹിന്ദി, ഇംഗ്ലീഷ് പരിപാടികള്‍ റിലേ ചെയ്യുകയായിരുന്നു. മറ്റു സ്വകാര്യ മലയാളം ചാനലുകള്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും നല്കി കൊറോണ രോഗ പ്രതിരോധത്തില്‍ മുന്നിട്ടുനില്‍ക്കുമ്പോഴാണ് ദൂരദര്ശന്, ആകാശവാണി പ്രാദേശിക കേന്ദ്രങ്ങള്‍ സ്തംഭനാവസ്ഥയിലാക്കിയത്.
പോലീസ്, ആശുപത്രികള്‍, ടെലികോം, വൈദ്യുതി എന്നിവയെപോലെ പ്രധാനമാണ് ദൂരദര്‍ശനും ആകാശവാണിയുമെന്ന് ദൂരദര്ശന് കേന്ദ്രങ്ങള്‍ക്കും പ്രോഗ്രാം മേധാവികള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ദേശീയ പ്രാദേശിക വാര്‍ത്തകളും അപ്ഡേറ്റുകളും ഇടക്കിടെ നല്‍കുന്നത് സുപ്രധാനമാണ്. സമഗ്രമായ വാര്‍ത്താ ബുള്ളറ്റിനുകള്‍, കൊറോണ സംബന്ധമായ പ്രത്യേക ബുള്ളറ്റിനുകള്‍, പ്രാദേശിക പ്രാധാന്യമുള്ള വാര്‍ത്തകള്‍ എന്നിവ ഓരോ പ്രദേശത്തേയും പ്രക്ഷേകരെ അറിയിക്കുന്നതിന് ശ്രമങ്ങള്‍ ഉണ്ടാവണം. ആരോഗ്യ രംഗത്തെ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ അഭിമുഖങ്ങള്‍, മറ്റു പരിപാടികള്‍ എന്നിവ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ റിക്കാര്‍ഡ് ചെയ്ത് പ്രക്ഷേപണം ചെയ്യണം. ഓഫീസും ഉപകരണങ്ങളും അണുവിമുക്തമാക്കി സൂക്ഷിക്കണമെന്നും ഇതിന് പ്രാദേശിക ഭരണകൂടങ്ങളുടെ സഹായം സ്വീകരിക്കണമെന്നും കത്തിലുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: