തിരുവല്ല: റാന്നി,തിരുവല്ല, മല്ലപ്പള്ളി,താലൂക്കുകളിലേക്ക് വിതരണത്തിനുള്ള 700 ടൺ പച്ചരി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തി. ഭക്ഷ്യധാന്യ ക്ഷാമം കണക്കിലെടുത്ത് കേന്ദ്ര സഹായത്തിലാണ് അരി വിതരണത്തിനെത്തിയത്.
കൊറോണ ജാഗ്രതാ നിർദേശങ്ങൾ പാലിച്ച് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കി കൈയ്യുറകൾ ധരിച്ച തൊഴിലാളികളാണ് അരിച്ചാക്കുകൾ ലോറികളിലേക്ക് ലോഡ് ചെയ്തത്. 66 ലോഡ് അരി കുന്നന്താനം പാമലയിലെ ഫുഡ് കോർപ്പറേഷൻ ഗോഡൗണിലേക്ക് മാറ്റി.ആന്ധ്രയിൽ നിന്നും 11 വാഗണുകളിലായി ഗുഡ്‌സ് ട്രെയിനിൽ അരിയാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: