തിരുവല്ല: കൊറണ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷകൾ മാറ്റിയതോടെ പകരം ഓൺലൈൻ സംവിധാനം ഒരുക്കി പെരിങ്ങോൾ ശ്രീശങ്കര വിദ്യാപീഠം. സ്‌കൂളിലെ വിദ്യാർത്ഥികൾ വീട്ടിലിരുന്നാണ് ഇത്തവണ പരീക്ഷയെഴുതിയത്.
സ്‌കൂളിലെ മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം ഓൺലൈൻ സംവിധാനം ഉപയോഗിച്ച് വർഷാവസാന പരീക്ഷ പൂർത്തിയാക്കിയത്. സാമൂഹിക മാധ്യമം വഴി രക്ഷിതാക്കളുടെ ഫോണുകളിലേക്കാണ് ചോദ്യങ്ങൾ നൽകിയത്. ഈ സമയം പ്രത്യേക സംവിധാനപ്രകാരം അധ്യാപകർ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഉത്തരക്കടലാസുകളും വിവരസാങ്കേതിക വിദ്യയുടെ സഹായത്തിലാണ് മൂല്യനിർണയം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: