ലക്നൗ: ഉത്തര്‍പ്രദേശിലെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി യോഗി സര്‍ക്കാര്‍. 5 സ്റ്റാര്‍ ഹോട്ടലില്‍ താമസം ഉള്‍പ്പെടെയുള്ള സംവിധാനമാണ് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്.
തലസ്ഥാനമായ ലക്നൗവിലെ നാല് ഹോട്ടലുകളാണ് സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറാക്കിയിക്കുന്നത്. ഡ്യൂട്ടിക്ക് ശേഷം ഹോട്ടലിലേക്ക് വാഹനത്തില്‍ എത്തിക്കുന്നതും സര്‍ക്കാര്‍ സംവിധാനത്തിലാണ്.
ഉത്തര്‍പ്രദേശിലെ മറ്റു ജില്ലകളിലും ഇത്തരത്തില്‍ സൗകര്യങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഹോട്ടല്‍ അധികൃതര്‍ക്ക് സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ദല്‍ഹിയിലും സമാനീതിയിലുള്ള സൗകര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടി സജ്ജമാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശില്‍ 65 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ഇതുവരെ ചെയ്തത്. പതിമൂന്ന് ജില്ലയിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണങ്ങള് ഒന്നും തന്നെ സംഭവിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: