ഹൈദരാബാദ്: കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി തെലുങ്കാന സര്‍ക്കാര്‍. മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെന്‍ഷനും വെട്ടിക്കുറച്ചു. ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.
അതേസമയം ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. 37,811 പേരാണ് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 7,85,534 പേര്‍ക്ക് ആണ് ലോകവ്യാപകമായി രോഗം ബാധിച്ചത്. ഇതില്‍ 1,65,585 പേര്‍ക്ക് രോഗം ഭേദമായി.
ഇറ്റലിയില്‍ 101,739 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 11,591 പേര്‍ മരണമടഞ്ഞു. തിങ്കളാഴ്ച മാത്രം 812 പേരാണ് ഇറ്റലിയില്‍ മരണമടഞ്ഞത്. അമേരിക്കയിലും കൊറോണ ബാധിതതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 1,64,248 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ആകെ 3,164 പേര്‍ മരിച്ച അമേരിക്കയില്‍ തിങ്കളാഴ്ച മാത്രം 573 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: