കോഴിക്കോട്: സേവാഭാരതിയുടെ നേതൃത്വത്തില്‍ വടകര ബസ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്‌ലൈനുകള്‍ സ്ഥാപിച്ചു. ഭക്ഷണം ലഭിക്കാത്ത 72ഓളം യാചകര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണം വിതരണം ചെയ്തു.
3200 മാസ്‌കുകള്‍, 2400 ഗ്ലൗസുകള്‍, 1200 ബോട്ടില്‍ ഹാന്‍ഡ്‌വാഷുകള്‍ എന്നിവ പോലീസ്, ബാങ്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്തു. 12 ബ്രേക്ക് ദി ചെയിന്‍ കേന്ദ്രങ്ങള്‍ തുടങ്ങി. ഭക്ഷണം മരുന്നുകള്‍ എന്നിവ 280ഓളം വീടുകളില്‍ എത്തിച്ചു. ബിലാത്തികുളം യൂണിറ്റ് സ്വന്തമായി പച്ചക്കറി വിതരണ കേന്ദ്രവും ആരംഭിച്ചു.
മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വാര്‍ഡ് നവീകരണ പ്രവര്‍ത്തനത്തില്‍ 38 അംഗങ്ങള്‍ ദിവസങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു. കൂടരഞ്ഞി യൂണിറ്റ് 19അംഗങ്ങള്‍ അടങ്ങുന്ന ആപ്തസേവ ടീം അടക്കം പഞ്ചായത്ത് അധികൃതരുമായി യോജിച്ചു പ്രവര്‍ത്തനം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക