ന്യൂയോര്‍ക്ക്: കൊറോണ മാരകമായി മാറാം എന്നതിനാല്‍ കരള്‍ മാറ്റിവച്ചവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഇത്തരക്കാര്‍ക്ക് ആപല്‍സാധ്യത വളരെക്കൂടുതലാണെന്നും രേഖയില്‍ പറയുന്നു.
1 രോഗബാധയ്ക്ക് സാധ്യതയുള്ളവരെ നിര്‍ബന്ധമായും ഐസൊലേറ്റ് ചെയ്യണം.
2 വര്‍ഷം തോറും പത്തു ലക്ഷം കരള്‍ രോഗികളാണ് ഇന്ത്യയിലുണ്ടാകുന്നത്. ഇന്ത്യയിലെ പത്തു പതിവു മരണ കാരണങ്ങളില്‍ ഒന്ന് കരള്‍ രോഗമെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്.
3 ഗുരുതരമായ കരള്‍ രോഗങ്ങളുള്ള, അടിയന്തരമായ കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമുള്ളവര്‍ക്ക് അത് ചെയ്യാം. പക്ഷെ അതിനു മുന്‍പ് കോവിഡ് 19 പരിശോധന നിര്‍ബന്ധം.
4 കരള്‍ മാറ്റിവയ്ക്കലിനിടെ’രക്തം കൊടുക്കേണ്ടിവരും. അതിനാല്‍ രക്തസാമ്പിളുകളും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.
5 ഒന്നിലേറെ രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രതിരോധശേഷി തീരെക്കുറഞ്ഞവര്ക്കും കൂടുതല്‍ സംരക്ഷണം നല്‍കണം.
6 കരള്‍ മാറ്റിവയ്ക്കല്‍ അത്യാവശ്യമെങ്കില്‍ മാത്രം ചെയ്യുക.
7 മരിച്ചവരുടെ കരളാണ് എടുക്കുന്നതെങ്കില്‍ ആ ആള്‍ക്ക് കൊറോണ ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം.
8 ശസ്ത്രക്രിയ കഴിഞ്ഞവരെ നിരന്തരം നിരീക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: