ന്യൂദല്‍ഹി: കൊറോണ പരിശോധനയ്ക്കായി 47 സ്വകാര്യ ലാബുകള്‍ക്ക് കൂടി അനുമതി നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ രണ്ടെണ്ണം കേരളത്തിലാണ്. എറണാകുളത്തെ ഡിഡിആര്‍സി എസ്എല്‍ആര്‍ ഡയഗ്നോസിസ്, കോഴിക്കോട്ടെ മിംസ് ലാബ് സര്‍വീസസ് എന്നിവയ്ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പരിശോധനാ അനുമതി നല്‍കിയത്.
രാജ്യത്ത് കൊറോണാ ബാധിതരുടെ എണ്ണം 976 ആയി. 25 പേരാണ് ഇതുവരെ മരിച്ചത്. 35,000 പേരുടെ പരിശോധന ഇതുവരെ പൂര്‍ത്തീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. കൊറോണാ വ്യാപനം തടയാന്‍ ലോക്ഡൗണ്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ്സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാസമിതി നിര്‍ദ്ദേശം നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആയിരം ബസ്സുകളില്‍ തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് മടക്കി കൊണ്ടുപോയതിന് പി
ന്നാലെ ഹരിയാന, രാജസ്ഥാന് സര്‍ക്കാരുകളും ബസ്സുകളയച്ചു. ഇതോടെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ തടിച്ചുകൂടിയവരെ എല്ലാം അവിടെ നിന്ന് മാറ്റാനായി.
അതിനിടെ ദല്‍ഹിയില്‍ നിന്ന് തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനു പിന്നില്‍ ആം ആദ്മി പാര്‍ട്ടിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: