Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പൂര്‍ണ ഗര്‍ഭിണിയായി രാപ്പകല്‍ അധ്വാനിച്ചു; പ്രസവ വാര്‍ഡില്‍ കയറും മുമ്പ് കൊറോണ പരിശോധന കിറ്റ് വികസിപ്പിച്ചു; ഭാരതത്തിന്റെ പെണ്‍കരുത്തായി മിനാല്‍

കൊറോണ പരിശോധനയ്‌ക്കെടുക്കുന്ന സമയത്തെയാണ് മിനാലെയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ഇതുവരെ പരിശോധനയ്‌ക്കായി വേണ്ടിയിരുന്നത്. എന്നാല്‍ ഇനി രണ്ട് മണിക്കൂറിനുള്ളില്‍ ഫലമറിയാം. ആറാഴ്ചകൊണ്ട് നിറവയറുമായാണ് മിനാല്‍ ലക്ഷ്യത്തിലെത്തിയത്. ആദ്യം പരിശോധന കിറ്റ് പിന്നീട് കുഞ്ഞ് എന്നായിരുന്നു മിനാലും പറഞ്ഞത്. ഗവേഷണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മുന്‍പ് ഗര്‍ഭകാലത്തെ അസ്വസ്ഥതകളെ തുടര്‍ന്ന് മിനാല്‍ ആശുപത്രിയലായിരുന്നു. ആ അവസ്ഥയിലാണ് കിറ്റ് വികസിപ്പിച്ചെടുക്കുക എന്ന ചുമതലയേറ്റെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 01:44 pm IST
in Health

പൂനെ: വലിയൊരു പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റിയ പെണ്‍കരുത്ത്. കുഞ്ഞിന് ജന്മം നല്‍കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജ്യത്തിനായി സമയം മാറ്റി വച്ച മിനാല്‍ ദഖാവെ ഭോസ്‌ലെ, കൊറോണ പരിശോധന കിറ്റ് വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വനിതാ ഗവേഷക. കൊറോണ പരിശോധനയ്‌ക്കെടുക്കുന്ന സമയത്തെയാണ് മിനാലെയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ഇതുവരെ പരിശോധനയ്‌ക്കായി വേണ്ടിയിരുന്നത്. എന്നാല്‍ ഇനി രണ്ട് മണിക്കൂറിനുള്ളില്‍ ഫലമറിയാം. ആറാഴ്ചകൊണ്ട് നിറവയറുമായാണ് മിനാല്‍ ലക്ഷ്യത്തിലെത്തിയത്. ആദ്യം പരിശോധന കിറ്റ് പിന്നീട് കുഞ്ഞ് എന്നായിരുന്നു മിനാലും പറഞ്ഞത്. ഗവേഷണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മുന്‍പ് ഗര്‍ഭകാലത്തെ അസ്വസ്ഥതകളെ തുടര്‍ന്ന് മിനാല്‍ ആശുപത്രിയലായിരുന്നു. ആ അവസ്ഥയിലാണ് കിറ്റ് വികസിപ്പിച്ചെടുക്കുക എന്ന ചുമതലയേറ്റെടുത്തത്.

അടിയന്തര സാഹചര്യമായിരുന്നു അതെന്ന് മിനാല്‍ പറയുന്നു. ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ കൂടെയുണ്ടായിരുന്ന എല്ലാവരും കഠിന പ്രയത്‌നമെടുത്തെന്നും മിനാല്‍ പറഞ്ഞു.

ഫെബ്രുവരിയിലാണ് ഗവേഷണം ആരംഭിച്ചത്. ആറാഴ്ചകള്‍ക്ക് ശേഷം മാര്‍ച്ച് 18ന് മിനാല്‍ പരിശോധനാ കിറ്റ് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിച്ചു. അടുത്ത ദിവസം മിനാല്‍ പെണ്‍കുഞ്ഞിന് ജന്മവും നല്‍കി. പ്രസവത്തിന് മുമ്പ്, പരിശോധനാ കിറ്റിന് അംഗീകാരം ആവശ്യപ്പെട്ട് ഭക്ഷ്യ-മരുന്ന് അഡ്മിനിസ്‌ട്രേഷനിലും സെന്റര്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലും മിനാല്‍ ഗവേഷണം സമര്‍പ്പിച്ചു.  

സമയത്തിനെതിരെ ഓടുകയായിരുന്നു തങ്ങളെന്ന് പൂനയിലെ മൈലാബ് ലബോറട്ടറി ഡയറക്ടര്‍ ഡോ. ഗൗതം വാങ്കടെ പറഞ്ഞു. മിനാലാണ് മുന്നില്‍ നിന്ന് നയിച്ചത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സാംപിള്‍ ഉപയോഗിച്ച് പത്ത് തവണ പരിശോധിച്ചാല്‍. പത്തിനും ഒരേ ഫലമാകും ലഭിക്കുക. അത്രത്തോളം കൃത്യതയുള്ളതാണ് പരിശോധനാ കിറ്റുകളെന്ന് മിനാല്‍ അറിയിച്ചു.  

മതിയായ പരിശോധന ഇന്ത്യ നടത്തുന്നില്ലെന്ന വിമര്‍ശമുയര്‍ന്നിരുന്നു. ഇതിന് വലിയൊരാശ്വാസമാണ് ഈ കിറ്റുകള്‍. ഒരാഴ്ച ഒരു ലക്ഷത്തിലധികം കിറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ രണ്ട് ലക്ഷം കിറ്റുകള്‍ വരെ ഉത്പാദിപ്പിക്കാമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ കിറ്റുകള്‍ വിപണിയിലെത്തിത്തുടങ്ങി. ഓരോ കിറ്റ് ഉപയോഗിച്ചും നൂറ് സാംപിളുകള്‍ പരിശോധിക്കാം. 1200 രൂപയാണ് ഒന്നിന്റെ വില.

Tags: indiaലോകാരോഗ്യ സംഘടനcovidcoronavirusMinal Dakhave Bhosale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.