ന്യൂദല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ വീഡിയോ സ്റ്റാറ്റസിന്റെ സമയം കുറച്ച് വാട്സാപ്പ്. യൂട്യൂബ്, ഫേസ്ബുക്ക്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളാകട്ടെ വീഡിയോ സ്ട്രീമിംഗ് ക്വാളിറ്റിയും കുറച്ചു.
കൊറോണ വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഐടി ഉദ്യോഗസ്ഥരും മറ്റും വീട്ടിലിരുന്നാല്‍ ജോലി ചെയ്യുന്നത്. ഇതോടെയാണ് ഇന്റര്‍നെറ്റ് ഉപഭോഗത്തിനും വര്‍ധനവുണ്ടായത്.
നേരത്തേ 30 സെക്കന്റായിരുന്ന വാട്സാപ്പ് വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം ഇപ്പോള്‍ 15 സെക്കന്‍ഡ് മാത്രമാക്കിയാണ് വാട്സാപ്പ് കുറച്ചിരിക്കുന്നത്. വീഡിയോയ്ക്ക് കൂടുതല്‍ ഡാറ്റയും ആവശ്യമാണ്. ഉപഭോഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് ഡൗണ്‍ ആകുന്നതായി പരാതിയുണ്ട്. ഇതോടെയാണ് വീഡിയോ ദൈര്‍ഘ്യം കുറയ്ക്കാന്‍ വാട്സാപ്പ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: