കണ്ണൂര്‍: ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ മൂന്നുപേരെ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി യതീഷ്ചന്ദ്ര നിയമം ലംഘിക്കുകയും അധികാരം ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്ന് ഉത്തരമേഖലാ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കണ്ണൂര്‍ അഴീക്കോട് വച്ച് ഏത്തമിടിക്കുകയായിരുന്നു. ഏത്തമിടലിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ മുഖ്യമന്ത്രി എസ്പിയുടെ നടപടിയെ അപലപിച്ചിരുന്നു. ഇതിനുശേഷം ഡിജിപി ലോക്നാഥ് ബെഹ്റയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരമേഖലാ ഐജി സേതുരാമന് വകുപ്പുതല അന്വേഷണം നടത്തിയത്.
ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്പി യതീഷ്ചന്ദ്ര ഏത്തമിടീച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: