കൊച്ചി: വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഏപ്രില്‍ മുപ്പതു വരെയാണ് ജാമ്യക്കാലാവധി. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന പ്രതികള്‍ക്കു മാത്രമാണ് ഇടക്കാല ജാമ്യം. കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കടോതി നടപടി. സ്ഥിരം കുറ്റവാളികള്‍ക്കു ഇടക്കാലജാമ്യം ലഭിക്കില്ല.
ജാമ്യത്തിന് യോഗ്യരായ പ്രതികളെ കണ്ടെത്തേണ്ടത് അതാതു ജയില്‍ സൂപ്രണ്ടുമാരാണ്. ജാമ്യം ലഭിക്കുന്നവര്‍ താമസസ്ഥലത്തു പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏപ്രില്‍ 30 വരെ വീടുകളില്‍ തന്നെ കഴിയണമെന്നും ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജയിലുകളിലെ സുരക്ഷ കൂടി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: