ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്നു ഇതരം സംസ്ഥാന തൊഴിലാളികലുടെ കൂട്ടപ്പലായനത്തിനു വഴിയൊരുക്കിയ സംഭവത്തില്‍ കര്‍ശന ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ദുരന്ത നിവാരണ നിയമം പ്രകാരം പുറത്ത് ഇറക്കിയ ഉത്തരവുകള്‍ നടപ്പിലാക്കാത്തതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഖിലിന്ത്യ സര്‍വീസ് ചട്ടം (റൂള്‍സ് 3) പ്രകാരം നടപടി തുടങ്ങി. ലോക്ക് ഡൗണ്‍ ലംഘിച്ച് ഡല്‍ഹിയില്‍ നിന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനത്തിന് സഹായകരമായ നടപടി സ്വീകരിച്ച രണ്ട് സീനിയര്‍ ഐ എഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
ദല്‍ഹി സര്‍ക്കാരിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ചുമതല ഉള്ള 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ രേണു ശര്‍മ്മ, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന് രാജീവ് വര്‍മ്മ എന്നിവരെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെന്‍ഡ് ചെയ്തത്. 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഉത്തരവുകള്‍ നടപ്പിലാക്കാത്തത്തിന് ആണ് നടപടി. കൃത്യവിലോപത്തിന് ഇരുവര്‍ക്കും എതിരെ പിഴ ഈടാക്കിയേക്കും.
ദല്‍ഹിയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ യാത്ര തിരിക്കുന്ന ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലേക്ക് കൂട്ടമായി എത്തിച്ചേരാനും അവിടെ നിന്ന് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാനും ഡിടിസി ബസുകള്‍ അനുവദിച്ചതിന് ആണ് രേണു ശര്‍മ്മയ്ക്ക് എതിരെ നടപടി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിന് ആണ് രാജീവ് വര്‍മ്മയ്ക്ക് എതിരെ നടപടി.ഡല്‍ഹി അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യ ഗോപാല്‍, സീലംപൂറിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അജയ് അറോറ എന്നിവര്‍ക്ക് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ഇനിയും നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: