ന്യൂയോര്‍ക്ക്: കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്ന ന്യൂയോര്‍ക്കില്‍ ഡിറ്റക്റ്റടീവ് ഡെറിക് ഡിക്സനും, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മരണത്തിനു കീഴടങ്ങി. ഇരുവരും കോവിഡ് 19 മൂലമാണ് അന്തരിച്ചത്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ കൊറോണ വൈറസ് പിടിപെട്ട് മരണമടയുന്ന ആദ്യ പോലീസ് ഓഫീസറാണ് ഡെഡ്റിക് (48). ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഗൈകോമിനി ബാര്‍- ബ്രൗണ്‍സിന്റെ (61) മരണം വ്യാഴാഴ്ചയായിരുന്നുവെന്ന് എവൈപിഡി കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ പറഞ്ഞു.
ഇരുപത്തിമൂന്നു വര്‍ഷത്തെ സര്‍വീസുള്ള ഡിക്സണ്‍ ഡിക്ടറ്റടീവ് സ്ക്വാഡിലെ അംഗമായിരുന്നു. ഏഴു വര്‍ഷമാണ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബ്രൗണിനു സര്‍വീസുള്ളത്.
ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ മറ്റൊരു ജീവനക്കാരന് കസ്റ്റോഡിയന്‍ ഡെന്നീസ് ഡിക്സണ്‍ (62) മരിച്ചത് വ്യാഴാഴ്ചയായിരുന്നു. 48 മണിക്കൂറിനുള്ളില്‍ മൂന്നുപേരെയാണ് എന്‍വൈപിഡിക്ക് നഷ്ടമായതെന്നു കമ്മീഷണര്‍ പറഞ്ഞു. 4111 യുണിഫോംഡ് എപ്ലോയീസ്, വര്‍ക്ക് ഫോഴ്സിന്റെ പതിനൊന്നു ശതമാനം സിക്ക് വിളിച്ചതായും ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പില്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ മാത്രം 52318 കോവിഡ് 19 കേസുകളും 928 മരണവും ശനിയാഴ്ചവരെ നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: