തിരുവനന്തപുരം: പായിപ്പാട്ടെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെക്കുറിച്ച് തുറന്നുപറയാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൃത്യമായ അജണ്ട സര്‍ക്കാരിനുണ്ട്. പ്രാദേശിക മാനേജുമെന്റിലെ വീഴ്ചകള്‍ കേരളം കൂടുതല്‍ അറിയാന്‍ പോകുന്നേയുള്ളൂവെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തോമസ് ഐസക്കും ഇടതു സൈബര്‍ സംഘങ്ങളും ദില്ലിയിലെ പാലായനത്തിലെ തീവ്രവാദ സാന്നിദ്ധ്യവും അര്‍ബന്‍ നക്‌സലുകളുടെ ഇടപെടലുകളും അറിഞ്ഞിട്ടും മോദിക്കെതിരെ കുന്തമുന തിരിച്ചപ്പോള്‍ എന്തേ എല്ലാവരും പ്രോത്സാഹിപ്പിച്ചുവെന്നും അദേഹം ചോദിച്ചു.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നിപ്പോള്‍ എല്ലാവരും സദാചാരത്തിന്റെ ഉത്തുംഗശൃംഗത്തിലായിരിക്കുകയാണ്. ചിലര്‍ വാര്‍ത്ത കൊടുക്കില്ലെന്നു തീരുമാനിക്കുന്നു. ചിലര്‍ ചങ്ങനാശ്ശേരി എം. എല്‍. എ യെ മാത്രംവിളിച്ച് എല്ലാം ഭംഗിയായി നടക്കുന്നെന്ന് ആവര്‍ത്തിച്ചു പറയിക്കുന്നു. ചിലരാവട്ടെ തീവ്രവാദികളുടെ അജണ്ടയില്‍ അസ്വസ്ഥരാവുന്നു. ഇന്നലെ ദില്ലിയില്‍ കണ്ടപ്പോഴും ഇന്നലെകളില്‍ പൗരത്വവിഷയത്തിലും ഈ ജാഗ്രതയൊന്നും കണ്ടതേയില്ലല്ലോ. അന്ന് സുഡാപ്പികളും അവരുടെ മാധ്യമങ്ങളും വിശുദ്ധപശുക്കളായിരുന്നില്ലേ? .
തോമസ് ഐസക്കും ഇടതു സൈബര്‍ സംഘങ്ങളും ദില്ലിയിലെ പാലായനത്തിലെ തീവ്രവാദ സാന്നിദ്ധ്യവും അര്‍ബന്‍ നക്‌സലുകളുടെ ഇടപെടലുകളും അറിഞ്ഞിട്ടും മോദിക്കെതിരെ കുന്തമുന തിരിച്ചപ്പോള്‍ എന്തേ എല്ലാവരും പ്രോത്സാഹിപ്പിച്ചു? വൈകുന്നേരം ആറുമണിക്കുള്ള തള്ളും അതേറ്റെടുത്തുള്ള പി. ആര്‍. ഏജന്‍സിയുടെ ഫലപ്രദമായ ഫോര്‍വേഡിംഗിനുമപ്പുറം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കാനാവുമോ? പ്രളയകാലത്തും ഇതൊക്കെത്തന്നെയാണ് കണ്ടത്. അവസാനം എല്ലാവരും ഓടിക്കോ എന്നായിരുന്നു നിലപാട്.
കൃത്യമായ അജണ്ട സര്‍ക്കാരിനുണ്ട്. പ്രാദേശിക മാനേജുമെന്റിലെ വീഴ്ചകള്‍ കേരളം കൂടുതല്‍ അറിയാന്‍ പോകുന്നേയുള്ളൂ. പായിപ്പാട്ടെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെക്കുറിച്ച് തുറന്നുപറയാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്? കൊട്ടാരം ആസ്ഥാനഗായകരുടെ വീരഗാഥകളില്‍ മനം മയങ്ങിപ്പോകാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹം കാണിക്കേണ്ടതുണ്ട്. ചെന്നിത്തലാദികള്‍ക്ക് തല്‍ക്കാലം കാര്യം പിടികിട്ടിയിട്ടില്ലെങ്കിലും താമസം വിനാ മനസ്സിലായിക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: