ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) എന്ന മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോഴും വിദ്വേഷവും രാഷ്ട്രീയ മുതലെടുപ്പും നടത്തി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത് ക്രൂരതയാണെന്നും ഇത് ബഹൂഭൂരിപക്ഷത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാതെയാണെന്നുമാണ് ഒവൈസിയുടെ ട്വിറ്ററിലൂടെയുള്ള വിവാദ പരാമര്‍ശം.
എല്ലാവരും വീട്ടിലിരിക്കുകയും അതിഥി തൊഴിലാളികള്‍ പലായനം ചെയ്യുകയും ചെയ്യുന്ന എന്ത് തരം ലോക്ക് ഡൗണ്‍ ആണ് രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളതെന്നും ഒവൈസി ട്വീറ്ററിലൂടെ ചോദിച്ചു. ഒവൈസിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേർ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: