കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ക്ഷേത്ര അന്തേവാസികള്‍ക്കും സഹജീവികള്‍ക്കും ഭക്ഷണം നല്കി സേവാഭാരതി. ചങ്ങനാശ്ശേരി വെണ്മണി ശാര്‍ങ്ങരക്കാവ് ദേവി ക്ഷേത്ര അന്തേവാസികള്‍ക്കും അമ്പലക്കുളത്തിലെ മീനുകള്‍ക്കും ക്ഷേത്രപരിസരത്തെ തെരുവ് നായകള്‍ക്കും കുരങ്ങന്മാര്ക്കുമാണ് ആഹാരം നല്‍കിയത്. സേവാഭാരതി കല്യാത്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു ഭക്ഷണമൊരുക്കി വിതരണം ചെയ്തത്.
ലോക്ക്ഡൗണില്‍ മിണ്ടാപ്രാണികള്‍ക്കും ആഹാരം നല്‍കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. അവരെ പട്ടിണിക്കിടാതെ പരിപാലിക്കണമെന്നായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്.
തുടര്‍ന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നോട്ടിഫിക്കേഷന്‍ വഴി എല്ലാ ജില്ലകളിലും മൃഗങ്ങളെ സംരക്ഷിക്കാനും ഭക്ഷണം കൊടുക്കാനുമുള്ള വളണ്ടിയര്‍മാര്‍ക്ക് നിശ്ചിത നമ്പര്‍ പാസ്സ് കൊടുക്കണം എന്ന് നിര്‍ദേശിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടു സേവാ ഭാരതിയും മിണ്ടാപ്രാണികള്‍ക്ക് തങ്ങളാല്‍ ആവുന്ന സേവനം നല്കാന് തീരുമാനിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിലാണ് ആദ്യ പടിയായി ഈ സേവനം ആരംഭിച്ചത്. സഹായിക്കാന്‍ താല്പര്യപ്പെടുന്നവര് വളണ്ടിയര്‍മാരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. വണ്‍നെസ് എന്ന സര്‍ക്കാര്‍ ഇതര മൃഗ സംരക്ഷണ സംഘടനയും ഇതോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: